കര്‍ണാടക: കൂട്ടുകാര്‍ക്കൊപ്പം ഒളിച്ചുകളിക്കുന്നതിനിടെ ഫ്രീസറിനുള്ളില്‍ കയറിയിരുന്ന കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ചു. രണ്ട് പെണ്‍കുട്ടികളെയാണ് ഫ്രീസറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കര്‍ണാടകയിലെ മൈസൂരുവിലാണ് ദാരുണ സംഭവമുണ്ടായത്. കര്‍ണാടക മസാജ് സ്വദേശികളായ അഞ്ചു വയസുകാരി കാവ്യയും ഒന്‍പത് വയസുകാരി ഭാഗ്യയുമാണ് മരിച്ചത്.
കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ഒളിച്ചിരിക്കാന്‍ പെണ്‍കുട്ടികള്‍ കണ്ടെത്തിയത് വീടിന്റെ പിന്നില്‍ ഉപേക്ഷിച്ച നിലയില്‍ കിടന്ന ഐസ്ക്രീം ഫ്രീസര്‍ പെട്ടിയായിരുന്നു. ബോക്സിനുള്ളില്‍ കടന്നതോടെ പുറത്തിറങ്ങാന്‍ പറ്റാത്ത വിധം ലോക്ക് ആയിപ്പോയി. ഇതേ തുടര്‍ന്ന് കുട്ടികള്‍ ശ്വാസം കിട്ടാതെ മരിക്കുകയുമായിരുന്നു.
എന്നാൽ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടികളെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ മാതാപിതാക്കളാണ് പെണ്‍കുട്ടികളെ ഫ്രീസറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.