പ്രതിപക്ഷ നേതാവ് കമല്‍നാഥ് സ്ഥാനമൊഴിഞ്ഞത് തെരഞ്ഞെടുപ്പിന് തയാറെടുക്കാന്‍; മധ്യപ്രദേശ് കോണ്‍ഗ്രസില്‍ അഴിച്ചുപണി

പ്രതിപക്ഷ നേതാവ് കമല്‍നാഥ് സ്ഥാനമൊഴിഞ്ഞത് തെരഞ്ഞെടുപ്പിന് തയാറെടുക്കാന്‍; മധ്യപ്രദേശ് കോണ്‍ഗ്രസില്‍ അഴിച്ചുപണി

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്. രാജി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചു. ഗോവിന്ദ് സിങ്ങിനെ നിയമസഭയിലെ പുതിയ കോണ്‍ഗ്രസ് കക്ഷി നേതാവായും പ്രതിപക്ഷ നേതാവായും നിയമിച്ചു.

മധ്യപ്രദേശിലെ മുതിര്‍ന്ന നേതാവ് കൂടിയാണ് പുതിയ പ്രതിപക്ഷ നേതാവായ ലഹര്‍ എംഎല്‍എയായ ഗോവിന്ദ് സിങ്. 2023 ല്‍ ആണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പു നടക്കുക. സംസ്ഥാനത്തെ കോണ്‍ഗ്രസിന് പുത്തനുണര്‍വ് നല്‍കി തിരഞ്ഞെടുപ്പില്‍ വിജയം കൊയ്യുക എന്ന വലിയ ചുമതലയാണ് ഗോവിന്ദ് സിങ്ങിനെ കാത്തിരിക്കുന്നത്.

ഒരാള്‍ക്ക് ഒരു സ്ഥാനം എന്ന നയത്തിന്റെ ഭാഗമായിട്ടാണ് കമല്‍നാഥ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഒഴിഞ്ഞത്. നിലവില്‍ മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ കൂടിയാണ് കമല്‍നാഥ്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനായി പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദേഹം കഴിഞ്ഞ മാസം സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.