പട്യാല: പഞ്ചാബിലെ പട്യാലയില്‍ ശിവസേന നടത്തിയ മാര്‍ച്ച് അക്രമാസക്തമായ സംഭവത്തില്‍ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു സ്ഥലം മാറ്റം. സംഘര്‍ഷം തടയുന്നതില്‍ വീഴ്ച വരുത്തിയതിന് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
ഖലിസ്ഥാന്‍ അനുകൂല സംഘടനകള്‍ക്കെതിരെ ശിവസേന മാര്‍ച്ച് നടത്തുന്നതിനിടെ ചില സിഖ് സംഘടനകള്‍ പ്രതിഷേധവുമായി എത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പട്യാല റേഞ്ച് ഐജി, സീനിയര്‍ എസ്പി, എസ്പി എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഇവര്‍ക്കു പകരമെത്തിയ ഉദ്യോഗസ്ഥര്‍ ചുമതലേറ്റു.
സംഘര്‍ഷത്തെത്തുടര്‍ന്ന് പട്യാലയില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ പിന്‍വലിച്ചു. എന്നാല്‍ നഗരത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി.
വോയ്സ് കോളുകള്‍ ഒഴികെയുള്ള എല്ലാ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ക്കും ശനിയാഴ്ച രാവിലെ 9:30 മുതല്‍ വൈകിട്ട് ആറ് വരെ ജില്ലയില്‍ വിലക്കേര്‍പ്പെടുത്തിയെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറും വാള്‍വീശലും ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. സംഭവത്തില്‍ ശിവസേനാ നേതാവ് ഹരീഷ് സിംഗ്ലയെ അറസ്റ്റു ചെയ്തിണ്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.