ഈദ് പ്രാ‍ർത്ഥന, കോവിഡ് മാനദണ്ഡം പ്രഖ്യാപിച്ച് അബുദബി

ഈദ് പ്രാ‍ർത്ഥന, കോവിഡ് മാനദണ്ഡം പ്രഖ്യാപിച്ച് അബുദബി

അബുദബി: ഈദ് പ്രാർത്ഥനയോട് അനുബന്ധിച്ച് കോവിഡ് സുരക്ഷാ മുന്‍ കരുതലുകള്‍ പ്രഖ്യാപിച്ച് അബുദബി. പ്രതിദിന കോവിഡ് കേസുകളില്‍ കുറവ്  രേഖപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളില്‍ ഇളവ് നല‍്കിയിട്ടുണ്ടെങ്കിലും മാസ്ക് ഉള്‍പ്പടെയുളള കാര്യങ്ങളില്‍ വീഴ്ച വരുത്തരുതെന്നാണ് മുന്നറിയിപ്പ്. ഈദ് പൊതു പ്രാർത്ഥനയ്ക്ക് എത്തുന്നവർ മാസ്ക് നിർബന്ധമാണ്. 60 വയസിന് മുകളിലുളളവർ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുളളവർ, ശ്വാസ കോശ സംബന്ധമായ അസുഖങ്ങളുളളവർ, 12 വയസിന് താഴെയുളള കുട്ടികള്‍, കോവിഡ് രോഗികളുമായി സമ്പർക്കത്തില്‍ വന്നവർ, പൊതു ഈദ് പ്രാർത്ഥനകള്‍ ഒഴിവാക്കണം.

പളളികളില്‍ പ്രാർത്ഥനയ്ക്ക് എത്തുന്നവർ അംഗശുചീകരണം വീടുകളില്‍ നടത്തുന്നത് ഉത്തമം പ്രാർത്ഥനയ്ക്ക് മുന്‍പും ശേഷവും കൈകള്‍ അണുനശീകരണം ചെയ്യണം.

പ്രാർത്ഥനയില്‍ ഒരു മീറ്റർ ശാരീരിക അകലം പാലിക്കണം. പ്രാർത്ഥനയ്ക്കായുളള പരവതാനി കൊണ്ടുവരണം. സാമൂഹിക പരിപാടിയ്ക്കുളള മാർഗനിർദ്ദേശങ്ങള്‍ ഈദ് പ്രാർത്ഥനയ്ക്ക് ശേഷം കൂട്ടുചേരലുകളും ഹസ്തദാനവും ഒഴിവാക്കണം. വലിയ തരത്തിലുളള ഈദ് ആഘോഷങ്ങള്‍ ഒഴിവാക്കണം, ആഘോഷങ്ങള്‍ അടുത്ത ബന്ധുക്കളിലും സുഹൃത്തുക്കളിലും ചുരുക്കുന്നത് ഉത്തമം ഈദിയ്യ നല്‍കുന്നത് ഡിജിറ്റലായാല്‍ ഉത്തമം
പ്രായമായവരും ഗുരുതര അസുഖമുളളവരും പുറത്തുപോയുളള ആഘോഷങ്ങള്‍ ഒഴിവാക്കണം. ഒരു മീറ്റർ ശാരീരിക അകലം പാലിക്കണം, മാസ്ക് ധരിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.