തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്ററിന് 25 രൂപയില്‍ നിന്ന് 30 രൂപയാകും.
ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ടുരൂപയില്‍നിന്ന് പത്ത് രൂപയാകും. ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകളുടെ നിരക്കുകളും കൂടും. അഞ്ച് കിലോമീറ്ററാണ് മിനിമം ദൂരത്തില്‍ ഫാസ്റ്റുകളില്‍ സഞ്ചരിക്കാവുന്ന ദൂരം. സൂപ്പര്‍ ഫാസ്റ്റുകളുടേത് 10 കിലോമീറ്ററും.
അതേസമയം എക്പ്രസ്, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ എയര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ്, സെമീ സ്ലീപ്പര്‍, സിംഗിള്‍ ആക്സില്‍ സര്‍വീസുകള്‍, മള്‍ട്ടി ആക്സില്‍ സര്‍വീസുകള്‍, ലോ ഫ്‌ലോര്‍ എസി എന്നിവയുടെ മിനിമം നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കില്‍ മാറ്റമില്ല.
സൂപ്പര്‍ എക്സ്പ്രസുകളില്‍ മിനിമം നിരക്ക് മാറ്റാതെ തന്നെ സഞ്ചരിക്കാവുന്ന ദൂരം വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ 28 രൂപയ്ക്ക് 10 കിലോമീറ്ററാണ് എക്‌സ്പ്രസ്, സൂപ്പര്‍ എക്സ്പ്രസ് ബസുകളില്‍ സഞ്ചരിക്കാവുന്നത്. ഇനിമുതല്‍ 28 രൂപയ്ക്ക് 15 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം.
കെ.എസ്.ആര്‍.ടി.സി നോണ്‍ എ.സി ജന്‍റം ബസുകളുടെ മിനിമം നിരക്ക് 13 രൂപയില്‍ നിന്ന് 10 രൂപയായി കുറയും. 2.5 കിലോമീറ്ററാണ് മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം. ജന്റം എ സി ബസുകളുടെ മിനിമം നിരക്ക് 26 രൂപയായി നിലനിര്‍ത്തി. അതേ സമയം കിലോമീറ്റര്‍ നിരക്ക് 1.87 രൂപയില്‍ നിന്ന് 1.75 രൂപയായി കുറഞ്ഞിട്ടുണ്ട്. എ സി ലോഫ്‌ലോറില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററാണ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.