കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി. ആന്ത്രോത്ത് ദ്വീപിലേക്ക് പോയ ഉരുവാണ് അപകടത്തില്‍പ്പെട്ടത്. ബേപ്പൂരില്‍ നിന്നും കടലിലേക്ക് പോയി ഏഴ് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് 50 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് ഉരു മുങ്ങിയത്.
അപകട വിവരം തൊഴിലാളികള്‍ അറിയിച്ച ഉടന്‍ ബേപ്പൂരില്‍നിന്നുള്ള കോസ്റ്റ് ഗാര്‍ഡിന്റെ സി-404 കപ്പല്‍ പുറപ്പെട്ടു. അര മണിക്കൂറിനകം തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ സാധിച്ചു. നിലവില്‍ എല്ലാവരും സുരക്ഷിതരെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിട്ടുണ്ട്.
സിമന്റ്, സ്റ്റീല്‍, എം സാന്‍ഡ്, മെറ്റല്‍, ഹോളോ ബ്രിക്‌സ് തുടങ്ങിയ നിര്‍മാണ വസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍, ഫര്‍ണിച്ചര്‍ എന്നിവ ഉള്‍പ്പെടെ 300 ടണ്‍ ചരക്കുണ്ടായിരുന്നു. ഇതിനു പുറമേ 14 പശുക്കളും ഉരുവില്‍ ഉണ്ടായിരുന്നു. കോഴിക്കോട് സ്വദേശി അബ്ദുല്‍ റസാഖിന്റെ ഉടമസ്ഥതതയിലുള്ളതാണ് മലബാര്‍ ലൈറ്റ് ഉരു. ഒരു കോടി രൂപയിലധികം നഷ്ടമുണ്ടായിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.