വാണിജ്യ പാചക വാതക വില വര്‍ധിപ്പിച്ചു; സിലിണ്ടറിന് 102.50 രൂപ കൂട്ടി

വാണിജ്യ പാചക വാതക വില വര്‍ധിപ്പിച്ചു;  സിലിണ്ടറിന് 102.50 രൂപ കൂട്ടി

ന്യൂഡൽഹി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാചതകത്തിന്റെ 19 കിലോ സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 102.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി. നേരത്തെ ഇത് 2253 ആയിരുന്നു. അഞ്ച് കിലോ സിലിണ്ടറുകളുടെ വില 655 രൂപയായി.

കൊൽക്കത്തയിലും ചെന്നൈയിലും 19 കിലോ ഭാരമുള്ള സിലിണ്ടറിന് യഥാക്രമം 2,455 രൂപയും 2,508 രൂപയുമാണ് വില. മുംബൈയിൽ സിലിണ്ടറിന് 2,205 രൂപയിൽ നിന്ന് 2,307 രൂപയായാണ് വർധിപ്പിച്ചത്.

നേരത്തെ ഏപ്രിൽ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 250 രൂപ വർധിപ്പിച്ചിരുന്നു. നിലവിൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചിട്ടില്ല.

മാർച്ച് 22 ന് സബ്‌സിഡിയുള്ള ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 50 രൂപ വർദ്ധിപ്പിച്ചിരുന്നു. 2021 ഒക്ടോബറിനു ശേഷമുള്ള ആദ്യത്തെ വർധനവാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.