ബിഷപ്പ് പൗലോ മാർട്ടിനെല്ലി ഒഎഫ്എം കപ്പൂച്ചിൻ, ദക്ഷിണ അറേബ്യയുടെ പുതിയ അപ്പോസ്തോലിക് വികാരിയായി നിയമിതനായി

ബിഷപ്പ് പൗലോ മാർട്ടിനെല്ലി ഒഎഫ്എം കപ്പൂച്ചിൻ, ദക്ഷിണ അറേബ്യയുടെ പുതിയ അപ്പോസ്തോലിക് വികാരിയായി നിയമിതനായി

അബുദാബി: ബിഷപ്പ് പോൾ ഹിൻഡറിന്റെ പിൻഗാമിയായി ഇപ്പോൾ മിലാനിലെ സഹായ മെത്രാനായ ബിഷപ്പ് പൗലോ മാർട്ടിനെല്ലി ഒഎഫ്എം കപ്പൂച്ചിൻ, ദക്ഷിണ അറേബ്യയുടെ പുതിയ അപ്പോസ്തോലിക് വികാരിയായി നിയമിതനായി. അബുദാബി കേന്ദ്രമായുള്ള വത്തിക്കാൻ എംബസിയായ അപ്പസ്തോലിക് നൂൺഷേചെർ കാര്യാലയത്തിൽ നിന്നും മോൺ. ക്രിസിപ്പിൻ ദുബെയിലാണ് ഈ വാർത്ത അറിയിച്ചത്

അഭിവന്ദ്യ  പോൾ ഹിൻഡർ പിതാവ്‌ സമർപ്പിച്ച രാജിക്കത്ത് പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. അജപാലന ഭരണത്തിൽ നിന്ന് ദക്ഷിണ അറേബ്യയിലെ അപ്പസ്‌തോലിക് വികാരിയേറ്റിന്റെ ഇപ്പോഴത്തെ അപ്പസ്‌തോലിക് വികാരിയായ ബിഷപ്പ് പോൾ ഹിൻഡർ, വിരമിക്കൽ പ്രായമെത്തിയപ്പോൾ സ്ഥാനം ഒഴിയുക ആയിരുന്നു.

ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക് വികാരിയായി ബിഷപ്പ് പൗലോ മാർട്ടിനെല്ലി ഔദ്യോഗീകമായി സ്ഥാനം ഏറ്റെടുക്കുന്നതുവരെ ദക്ഷിണ അറേബ്യയിലെ അപ്പസ്‌തോലിക് വികാരിയേറ്റിന്റെ അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ബിഷപ്പ് പോൾ ഹിൻഡർ തുടരാൻ ഫ്രാൻസിസ് മാർപാപ്പ ചുമതലപ്പെടുത്തി.

തന്റെ പിൻഗാമിയായി വരുന്ന ബിഷപ്പ് പൗലോ മാർട്ടിനെല്ലിക്ക് എല്ലാ ഭാവുകങ്ങളും അഭിവന്ദ്യ പോൾ ഹിൻഡർ പിതാവ് നേർന്നു. തനിക്ക് നൽകിയിരുന്ന എല്ലാ സ്നേഹവും പിന്തുണയും ബിഷപ്പ് പൗലോ മാർട്ടിനെല്ലിക്കും നൽകണമെന്നും അദ്ദേഹം വിശ്വാസസമൂഹത്തോട് അഭ്യർത്ഥിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.