പാലക്കാട്: കണ്ടക്ടര്‍ ഇല്ലാതെ സര്‍വീസ് നടത്തിയ പാലക്കാട് കാടന്‍കാവില്‍ ബസ് സര്‍വീസിന് അനുമതി നിഷേധിച്ച ആര്‍.ടി.ഒയുടെ നടപടിക്കെതിരെ ഗതാഗത മന്ത്രി ആന്റണി രാജു.
ബസ് സര്‍വീസിന് അനുമതി നിഷേധിച്ചതിനെതിരെ നിരവധി പരാതികളാണ് ലഭിച്ചതെന്നും പ്രോത്സാഹിപ്പിക്കേണ്ട പരീക്ഷണം ആയതിനാല്‍ തന്നെ ബസിന് പെര്‍മിറ്റ് നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.
പാലക്കാട് ജില്ലയിലെ ആദ്യ സി.എന്.ജി ബസാണ് കാടന്‍കാവില്‍ ബസ് സര്‍വീസ്. മോട്ടോര്‍ വാഹന നിയമപ്രകാരം ടിക്കറ്റില്ലാതെ ബസ് സര്‍വീസ് നടത്താന്‍ പാടില്ല. എന്നാല്‍ ഈ ബസില്‍ കണ്ടക്ടറില്ലാത്തതിനാല്‍ തന്നെ രണ്ട് വാതിലുകള്‍ക്കുമരികില്‍ വച്ചിട്ടുള്ള പെട്ടികളില്‍ യാത്രക്കാര്‍ തന്നെ തുക നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. നിരക്കുകൾ വിശദമാക്കി ബസില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ വടക്കാഞ്ചേരിയില്‍ ഓടുന്ന ബസിന്റെ സര്‍വീസ് കണ്ടക്ടറില്ല എന്ന പേരില്‍ ആര്‍.ടി.ഒ വിലക്കുകയായിരുന്നു. കണ്ടക്ടറിനെ നിയമിച്ചിട്ട് സര്‍വീസ് നടത്തിയാല്‍ മതിയെന്നായിരുന്നു ആര്‍.ടി.ഒയുടെ നിലപാട്. ആര്‍.ടി.ഒയുടെ ഈ നിലപാടിനെതിരെയാണ് മന്ത്രി തന്നെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.