ഇസ്ലാം മതം ഉപേക്ഷിച്ച അസ്‌ക്കര്‍ അലിക്കു നേരെ കൊല്ലത്ത് ആക്രമണം; പിന്നില്‍ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സൂചന

ഇസ്ലാം മതം ഉപേക്ഷിച്ച അസ്‌ക്കര്‍ അലിക്കു നേരെ കൊല്ലത്ത് ആക്രമണം; പിന്നില്‍ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സൂചന

കൊല്ലം: ഇസ്ലാം മതത്തെ കുറിച്ച് പഠിക്കുകയും പിന്നീട് ഇസ്ലാം മതം ഉപേക്ഷിക്കുകയും ചെയ്ത അസ്‌ക്കര്‍ അലി ഹുദവിക്കു നേരെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ ആക്രമണം. കൊല്ലം ബീച്ചില്‍ വച്ചാണ് ഒരു സംഘം ആളുകള്‍ ബലമായി കടത്തി കൊണ്ടു പോയി ആക്രമിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.

തന്നെ ആക്രമിച്ചതിന് പിന്നില്‍ തീവ്ര ഇസ്ലാമിക മത തീവ്രവാദികളെന്നാണ് 24 കാരനായ അസ്‌ക്കര്‍ പറയുന്നത്. ഒരു കാലത്ത് മുസ്ലീം സമുദായത്തില്‍ വലിയ സ്വീകാര്യതയുള്ള വ്യക്തിയായിരുന്നു അസ്‌ക്കര്‍. എന്നാല്‍ ഇസ്ലാമില്‍ നിന്ന് പുറത്തു കടന്നതോടെ തനിക്കെതിരേ വലിയ തോതില്‍ സംഘടിത ആക്രമണം നടക്കുന്നുണ്ടെന്ന് അദേഹം പറയുന്നു.

ശാസ്ത്ര പ്രസ്ഥാനമായ എസെന്‍സ് ഗ്ലോബല്‍, നടത്തുന്ന ലിബറോ എന്ന് പേരിട്ട സെമിനാറില്‍ പങ്കെടുക്കാനായിട്ടാണ് അസ്‌ക്കര്‍ കൊല്ലത്ത് എത്തിയത്. ഇസ്ലാം മതത്തിനെതിരായ വിമര്‍ശനങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ അതില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അസ്‌ക്കറിനെ തടയുന്നതിന്റെ ഭാഗമായിട്ടാണ് ആക്രമണമെന്നാണ് സൂചന.

മലപ്പുറം ജില്ലയിലെ ദാറുല്‍ഹുദ ഇസ്ലാമിക്ക് യൂണിവേഴ്‌സിറ്റിയില്‍ ആണ് അസ്‌ക്കര്‍ അലി പഠനം നടത്തിയത്. മലപ്പുറം തേഞ്ഞിപ്പലത്തെ പ്രമുഖമായ ഒരു ഇസ്ലാമിക കുടുംബത്തിലായിരുന്നു ജനനം.

അഞ്ചു വര്‍ഷം മുമ്പ് തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ഇസ്ലാം മതത്തില്‍ നിന്ന് മാറിയതിന് എച്ച് ഫറൂഖ് എന്ന ചെറുപ്പക്കാരനെ ഇസ്ലാമിസ്റ്റുകള്‍ മൃഗീയമായി കൊലപ്പെടുത്തിയിരുന്നു. ഇസ്ലാമിനെതിരേ സംസാരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഫറൂഖിനെ കൊലപ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.