ഇനി മുതല്‍ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍; രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാകും

ഇനി മുതല്‍ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍; രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാകും

ന്യൂഡല്‍ഹി: രാജ്യത്തെ ടോള്‍ പിരിവുകള്‍ അടിമുടി മാറ്റാന്‍ ഒരുങ്ങി കേന്ദ്രം. ജിപിഎസ് സംവിധാനത്തിലൂടെ ടോള്‍ തുക കണക്കാക്കുന്ന സംവിധാനമാണ് പുതുതായി നടപ്പിലാക്കുന്നത്. അതോടെ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രമാകും ഇനി മുതല്‍ ടോള്‍ ഈടാക്കുക.

നിലവില്‍ 1.37 ലക്ഷം വാഹനങ്ങളില്‍ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ടോള്‍ തുക വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും നേരിട്ട് ഈടാക്കും. ഇതോടെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാകും. നിലവിലുള്ള ഫാസ് ടാഗ് രീതിക്ക് പകരമാണ് ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.