വിശുദ്ധരായ ജോണ്‍ ഹഫ്ട്ടണ്‍, റോബര്‍ട്ട് ലോറന്‍സ്, അഗസ്റ്റിന്‍ വെബ്സ്റ്റര്‍ എന്നിവര്‍

വിശുദ്ധരായ ജോണ്‍ ഹഫ്ട്ടണ്‍, റോബര്‍ട്ട് ലോറന്‍സ്, അഗസ്റ്റിന്‍ വെബ്സ്റ്റര്‍ എന്നിവര്‍

നുഗ്രഹീതരായ ഈ രക്തസാക്ഷികള്‍ ഇംഗ്ലണ്ടിലെ  കത്തോലിക്കര്‍ക്ക് എത്രയും പ്രിയപ്പെട്ട വിശുദ്ധരാണ്. വിശുദ്ധ ജോണ്‍ ഹഫ്ട്ടന്‍ 1487 ല്‍ എസെക്‌സില്‍ ജനിച്ചു. റോച്ചസ്റ്റര്‍ മെത്രാനായ വിശുദ്ധ ജോണ്‍ ഫിഷര്‍ കേംബ്രിഡ്ജില്‍ ചാന്‍സലറായിരിക്കുമ്പോള്‍ അദ്ദേഹം അവിടെ ഉപരിപഠനത്തിനായി എത്തി. കാനന്‍ നിയമത്തിലും സിവില്‍ നിയമത്തിലും ഡോക്ടറേറ്റ് നേടി.

മാതാപിതാക്കന്മാര്‍ ജോണിനെ വിവാഹത്തിന് പ്രേരിപ്പിച്ചെങ്കിലും അദ്ദേഹം വൈദിക പഠനം നടത്തി പുരോഹിതനായി. 28-ാമത്തെ വയസില്‍ കാര്‍ത്തൂസിയന്‍ സഭയില്‍ ചേര്‍ന്നു. മാംസ വര്‍ജ്ജനവും മൗനവും നിരന്തര ഉപവാസവും പ്രാര്‍ത്ഥനയും അദ്ദേഹം അനുഷ്ഠിച്ച് പോന്നു. എളിമ അദ്ദേഹത്തിന്റെ പ്രത്യേക സുകൃതമായിരുന്നു. 1531 ല്‍ നോട്ടിങ്ഹാംഷെയറില്‍ അദ്ദേഹം കാര്‍ത്തൂസിയന്‍ സഭയുടെ സുപ്പീരിയറായി തിരഞ്ഞെടുക്കപ്പെട്ടു.

ജോണ്‍ ഹഫ്ട്ടണ്‍ സുപ്പീരിയറായി രണ്ട് വര്‍ഷം തികഞ്ഞപ്പോഴാണ് ഹെന്‍ട്രി എട്ടാമന്‍ 'കാതറിന്‍ ഓഫ് അരഗണെ' ഉപേക്ഷിച്ചത്. പുതിയ ഭാര്യ ആന്‍ ബോലിന്റെ കുട്ടികളെ ന്യായമായ കിരീടാവകാശികളായി സ്വീകരിച്ചുകൊള്ളാമെന്ന് 16 വയസിന് മേലുള്ളവരെല്ലാം സത്യം ചെയ്യണമെന്ന് പാര്‍ലമെന്റില്‍ നിയമമുണ്ടായി.

എന്നാല്‍ പ്രിയോര്‍ ജോണ്‍ ഹഫ്ട്ടണും പ്രോക്കുറേറ്റര്‍ ഹംഫ്രിമിഡില്‍ മോറും നിയമത്തിന് മുന്നില്‍ സത്യം ചെയ്യാന്‍ തയാറായില്ല. അതിനാല്‍ തന്നെ അധികാരികള്‍ അവര്‍ രണ്ട് പേരെയും ജയിലില്‍ അടച്ചു. പ്രിയോര്‍ ജോണ്‍ ഹഫ്ട്ടണും ഷീനിലെ ചാര്‍ട്ടര്‍ ഹൗസില്‍പ്പെട്ട സന്യാസി ഡോം അഗസ്റ്റിന്‍ വെബ്സ്റ്റര്‍, ബോവെയിലെ പ്രിയോര്‍ ഡോം റോബര്‍ട്ട് ലോറന്‍സ് എന്നിവര്‍ ദൈവ നിയമത്തിന് വിരുദ്ധമല്ലെങ്കിലും എന്ന വ്യവസ്ഥ ചേര്‍ത്ത് സത്യം ചെയ്തു.

ഇതേ തുടര്‍ന്ന് 1535 മെയ് നാലിന് മൂന്ന് പേരുടെയും കഴുത്ത് ഛേദിച്ചു കളയുവാന്‍ അധികാരികള്‍ തീരുമാനിച്ചു. ജോണ്‍ ഹഫ്ട്ടന്റെ കഴുത്ത് മുറിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം പറഞ്ഞത് 'എത്രയും പരിശുദ്ധനായ യേശുനാഥാ ഞങ്ങളുടെ മേല്‍ കൃപയുണ്ടാകണമേ' എന്നാണ്. ധാര്‍മിക സത്യത്തിന് വേണ്ടി നിലകൊണ്ട് അവര്‍ അങ്ങനെ ധീര രക്തസാക്ഷിത്വം ഏറ്റുവാങ്ങി.

ഇന്നത്തെ  ഇതര വിശുദ്ധര്‍

1. റോമിലെ കര്‍ക്കോഡോമൂസ്

2. ഓസ്ട്രിയായിലെ ഫ്‌ളോറിയന്‍

3. മേര്‍സിയായിലെ എഥെല്‍റെഡ്

4. ആള്‍ത്തിനോയിലെ നേപ്പോഷിയന്‍

5. ആന്‍കോണ ബിഷപ്പായ സിറിയാക്കൂസ്

6. ഹില്‍ഡെഷിം ബിഷപ്പായ ഹോഡ്ഹാര്‍ഡ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.