തിരുവനന്തപുരം: കെ റെയില്‍ പ്രതിരോധ സമര സമിതിയുടെ ബദല്‍ സംവാദം ഇന്ന് നടക്കും. രാവിലെ പത്തരക്ക് തിരുവനന്തപുരം പാളയത്തെ പാണക്കാട് ഹാളിലാണ് സംവാദം.സര്‍ക്കാരിന്റെ അനുമതി ഇല്ലാത്തതിനാല്‍ കെ റെയില്‍ അധികൃതര്‍ പങ്കെടുക്കില്ല.
ആദ്യം കെ റെയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ നിന്ന് ഒഴിവാക്കിയ ജോസഫ് സി മാത്യു, പിന്‍മാറിയ അലോക് കുമാര്‍ വര്‍മ, ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ബദല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
കുഞ്ചറിയ പി ഐസക്, എന്‍. രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ പദ്ധതിയെ അനുകൂലിച്ച് സംസാരിക്കും. കെ റെയില്‍ എംഡിയെ സംവാദത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചു. ബദല്‍ സംവാദം ആവശ്യമില്ലെന്നും സംഘാടകര്‍ക്ക് നിഷ്പക്ഷത തെളിയിക്കാനായില്ലെന്നുമാണ് കെ റെയിലിന്റെ വിശദീകരണം.
സുതാര്യമായ ചര്‍ച്ചകള്‍ തുടര്‍ന്നും നടത്തുമെന്നും കെ റെയില്‍ വ്യക്തമാക്കി. മൂന്ന് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ബദല്‍ സംവാദത്തില്‍ ജനങ്ങള്‍ക്കും അഭിപ്രായം പറയാന്‍ അവസരമുണ്ടാകും. മാധ്യമപ്രവര്‍ത്തകന്‍ എം.ജി രാധാകൃഷ്ണനാണ് സംവാദത്തിന്റെ മോഡറേറ്റര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.