ദുരന്തം വിട്ടൊഴിയാതെ രാജ്യം: പടിഞ്ഞാറന്‍ ഉക്രെയ്നില്‍ വാഹനാപകടം; 27 പേര്‍ കൊല്ലപ്പെട്ടു

ദുരന്തം വിട്ടൊഴിയാതെ രാജ്യം: പടിഞ്ഞാറന്‍ ഉക്രെയ്നില്‍ വാഹനാപകടം; 27 പേര്‍ കൊല്ലപ്പെട്ടു

കീവ്: ദുരന്തം വിട്ടൊഴിയാതെ ഉക്രെയ്ന്‍. റഷ്യന്‍ ആക്രമണത്തിനിടെ ഉക്രെയ്‌നില്‍ റോഡ് അപകടം. പടിഞ്ഞാറന്‍ റിവ്‌നെ മേഖലയില്‍ മിനിബസ് ഇന്ധന ട്രക്കുമായി കൂട്ടിയിടിച്ച് 27 പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരുമെന്നും അപകടത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് അനുശോചനം രേഖപ്പെടുത്തുന്നതായും പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു.

ടാങ്കര്‍ ഡ്രൈവര്‍ രക്ഷപ്പെട്ടെങ്കിലും ഇയാളുടെ നില ഗുരുതരമാണ്. അപകടത്തില്‍ മിനി ബസ് ഡ്രൈവര്‍ അടക്കമുള്ള 27 പേരാണ് കൊല്ലപ്പെട്ടത്. ബസിലുണ്ടായിരുന്ന 38 യാത്രക്കാരില്‍ 12 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. മിനിബസ് ഡ്രൈവറാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദശകത്തിനിടെ നടന്ന ഏറ്റവും വലിയ റോഡപകടമാണ് ഇതെന്ന് ഉക്രെയ്ന്‍ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് പറഞ്ഞു.

റഷ്യന്‍ അധിവേധം മൂന്നാം മാസത്തേക്ക് കടക്കുന്നതിനിടെയാണ് അപകടം. എന്നാല്‍ അപകടത്തിന് യുദ്ധവുമായി ബന്ധമില്ലെന്നാണ് നിഗമനം. പ്രസിഡന്റ് സെലന്‍സ്‌കിയും അപകടത്തില്‍ റഷ്യന്‍ പങ്കിനെക്കുറിച്ച് യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ല. തെക്കന്‍, കിഴക്കന്‍ മേഖലയിലാണ് ഇപ്പോള്‍ റഷ്യ ആക്രമണം നടത്തുന്നത്.

അതേസമയം മരിയുപോളിലെ അസോവ്സ്റ്റാള്‍ ഉരുക്കു ഫാക്ടറി സമുച്ചയത്തില്‍ അഭയം തേടിയ ജനങ്ങളെ ഒഴിപ്പിക്കാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും അതു ലംഘിച്ച് റഷ്യ റോക്കറ്റാക്രമണം നടത്തി. സോവിയറ്റ് യൂണിയന്റെ കാലത്തു നിര്‍മിച്ച കൂറ്റന്‍ ഫാക്ടറി സമുച്ചയത്തിലേക്ക് റഷ്യന്‍ സൈനികര്‍ ഇരച്ചുകയറി. ഐക്യരാഷ്ട്ര സംഘടന മുന്‍കയ്യെടുത്തുള്ള ഒഴിപ്പിക്കല്‍ പൂര്‍ത്തിയായിട്ടില്ല. ഇനിയും ഇരുനൂറോളം പേര്‍ കൂടി ഇവിടെയുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.