വൃദ്ധിമാന്‍ സാഹയെ ഭീണിപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്‍ ബോറിയ മജൂംദാറിന് വിലക്ക്

വൃദ്ധിമാന്‍ സാഹയെ ഭീണിപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്‍ ബോറിയ മജൂംദാറിന് വിലക്ക്

മുംബൈ: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ബോറിയ മജൂംദാറിന് ബിസിസിഐ രണ്ടു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. മത്സരങ്ങള്‍ക്ക് മീഡിയ അക്രഡിറ്റേഷന്‍ അനുവദിക്കുന്നത്, താരങ്ങളുടെ അഭിമുഖം നടത്തുന്നത്, രാജ്യത്തെ വിവിധ ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നത് തുടങ്ങിയ കാര്യങ്ങളിലാണ് വിലക്ക്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഏര്‍പ്പെടുത്തിയ മൂന്നംഗ സമിതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് ബിസിസിഐ തീരുമാനം. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ട്രഷറര്‍ അരുണ്‍ സിംഗ് ധുമാല്‍, ബിസിസിഐ ഉന്നാതാധികാരി സമിതി അംഗം പ്രഭ്തേജ് സിംഗ് ഭാട്ടിയ എന്നിവരുള്‍പ്പെടുന്ന മുന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്.

ആഗോള മത്സരങ്ങളില്‍ ബോറിയയെ വിളിക്കുന്നതിനെതിരേ ഐസിസിക്കും കത്ത് നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു. അഭിമുഖം അനുവദിക്കാത്തതിന് സാഹയെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും ബോറിയ വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു. സാഹ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് സംഭവം പുറത്തെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.