തൊഴിലാളികള്‍ക്ക് ആശ്വാസം; സൗജന്യ ബസ് യാത്ര ഒരുക്കി ഡല്‍ഹി സര്‍ക്കാര്‍

തൊഴിലാളികള്‍ക്ക് ആശ്വാസം; സൗജന്യ ബസ് യാത്ര ഒരുക്കി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സൗജന്യ ബസ് യാത്രയുമായി ഡല്‍ഹി സര്‍ക്കാര്‍. പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സൗജന്യ ബസ് പാസ് നല്‍കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

ഡല്‍ഹി സെക്രട്ടറിയേറ്റില്‍ നടന്ന ചടങ്ങില്‍ ഏതാനും തൊഴിലാളികള്‍ക്ക് സിസോദിയ സൗജന്യ പാസ് വിതരണം ചെയ്തു.
പെയിന്റര്‍, മരപ്പണിക്കാര്‍, കല്‍പ്പണിക്കാര്‍. ക്രെയിന്‍ ഓപ്പറേറ്റര്‍മാര്‍, വെല്‍ഡര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടും. 10 ലക്ഷം തൊഴിലാളികള്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ചടങ്ങില്‍ സിസോസിദിയ പറഞ്ഞു.

വിവിധ ക്ഷേമ പദ്ധതികളുടെ കീഴില്‍ 600 കോടി രൂപ അരവിന്ദ് കെജ്രിവാൾ സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. തൊഴിലാളികള്‍ക്ക് രാജ്യത്ത് വിതരണം ചെയ്ത ഏറ്റവും ഉയര്‍ന്ന തുകയാണിതെന്നും ഇദ്ദേഹം പറഞ്ഞു.
എല്ലാ നിര്‍മാണതൊഴിലാളികളും പ്രതിമാസം 3000 രൂപ വരെയാണ് യാത്രക്കായി ചിലവിട്ടിരുന്നത്.

യാത്രാക്കൂലി സൗജന്യമാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതോടെ തൊഴിലാളികള്‍ക്ക് ഇത് വലിയ ആശ്വാസമാകും. സംസ്ഥാനത്തെ 10 ലക്ഷം തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.