ന്യുഡല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ തുടരുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.
സന്നദ്ധ സംഘടനകളുടെ ഇടപെടലുകളും നടക്കുന്നുണ്ട്. കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പിനും ശ്രമം നടക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രി ജോണ്‍ ബ്രിട്ടാസ് എം.പിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.
യെമന്‍ പൗരന്‍ തലാലിനെ വധിച്ച കേസിലാണ് പാലക്കാട് സ്വദേശിനി നിമിഷ പ്രിയക്ക് കോടതി വധശിക്ഷ വിധിച്ചത്. ദയാധനമായി ഒന്നരക്കോടി രൂപ നല്‍കിയാല്‍ ശിക്ഷയില്‍ ഇളവിന് സമ്മതിക്കാമെന്ന് തലാലിന്റെ കുടുംബം അറിയിച്ചതോടെയാണ് ചര്‍ച്ചകള്‍ക്കുള്ള വഴി തുറന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.