വാഷിങ്ടണ്‍: അന്തരിച്ച മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ മകള്‍ കരോലിന്‍ കെന്നഡിയെ ഓസ്‌ട്രേലിയയിലെ യുഎസ് അംബാസിഡറായി നിയമിച്ചു. ഡോണാള്‍ഡ് ട്രംപിന്റെ കാലത്ത് നിയമിതനായ റിപ്പബ്ലിക്കന്‍ പ്രതിനിധി ആര്‍തര്‍ കുല്‍വഹൗസിന്റെ രാജിയെ തുടര്‍ന്നാണ് പുതിയ നിയമനം.
64 കാരിയായ കെന്നഡി മുന്‍ പ്രസിഡന്റ് ബരാക് ഓബമയുടെ കാലത്ത് 2013 മുതല്‍ 2017 വരെ ജപ്പാനിലെ യുഎസ് അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കെന്നഡിയെ ഓസ്‌ട്രേലിയയിലെ അടുത്ത അംബാസഡറായി നാമനിര്‍ദ്ദേശം ചെയ്തത്. ഇതിന് യുഎസ് സെനറ്റ് അംഗീകാരം നല്‍കിയതോടെ കരോളിന്റെ നിയമനം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.
എഴുത്തുകാരിയും അഭിഭാഷകയുമാണ് കരോലിന്‍. ചൈനയോടുള്ള ഓസ്‌ട്രേലിയയുടെ ചെറുത്തുനില്‍പ്പിനെ കരോലിന്‍ പ്രശംസിച്ചു. ചൈന ഉയര്‍ത്തുന്ന എല്ലാതരം വെല്ലുവിളികളൊടും എങ്ങനെ പ്രതികരിക്കാം എന്നതിന്റെ ഉത്തമ മാതൃകയാണ് ഓസ്‌ട്രേലിയയെന്നും അവര്‍ വിശേഷിപ്പിച്ചു. അമേരിക്കയിലെ ഓസ്‌ട്രേലിയന്‍ അംബാസിഡര്‍ ആര്‍തര്‍ സിനോഡിനോസും കെന്നഡിയെ അഭിനന്ദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.