ഭക്ഷണം പറന്നെത്തും; ഡ്രോണ്‍ ഫുഡ് ഡെലിവറിയുമായി സ്വിഗി

ഭക്ഷണം പറന്നെത്തും; ഡ്രോണ്‍ ഫുഡ് ഡെലിവറിയുമായി സ്വിഗി

ന്യുഡല്‍ഹി: സാങ്കേതിക വിദ്യയുടെ ലോകത്താണ് നാം ഇന്ന് നമ്മള്‍ ജീവിക്കുന്നത്. എന്തും ഏതും ഒറ്റ ക്ലിക്കില്‍ നമ്മുടെ അടുത്തേക്ക്. വൈദ്യ സഹായവും വിദ്യാഭ്യാസവുമെല്ലാം വിരല്‍ തുമ്പില്‍ നമുക്ക് അരികിലേക്ക് എത്തുന്ന കാഴ്ച്ച. ഇന്ന് വളരെയധികം പ്രചാരത്തിലുള്ള ആപ്പാണ് ഫുഡ് ഡെലിവറി ആപ്പുകള്‍. വീട്ടിലേക്കുള്ള സാധനങ്ങളും പച്ചക്കറിയും ഭക്ഷണവും തുടങ്ങി എല്ലാ സാധനങ്ങളും ഇപ്പോള്‍ വീട്ടിലെത്തും.

ഇപ്പോള്‍ പുതിയൊരു പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് സ്വിഗി. ഫുഡ് ഡെലിവെറിയ്ക്കായി ഡ്രോണുകള്‍ ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗി ഗരുഡ എയ്റോസ്പേസുമായി ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കമ്പനിയുടെ ഗ്രോസറി ഡെലിവറി സേവനമായ ഇന്‍സ്റ്റാമാര്‍ട്ടിനായാണ് ഡ്രോണുകളുടെ ഉപയോഗം പരീക്ഷിക്കുവാന്‍ തുടങ്ങിയത്. അതിന്റെ സാധ്യതകള്‍ എത്രത്തോളം ഉണ്ടെന്ന് വിലയിരുത്തുകയാണ് കമ്പനി. വളരെ പെട്ടെന്ന് അവശ്യ സാധനങ്ങള്‍ ആളുകളിലേക്ക് എത്തിക്കാനുള്ള മത്സരത്തിലാണ് മിക്ക കമ്പനികളും ഇപ്പോള്‍. ആ മത്സരത്തില്‍ മുന്നില്‍ എത്താന്‍ തന്നെയാണ് സ്വിഗിയുടെ ശ്രമവും.

പ്രധാന നഗരങ്ങളില്‍ ഡെലിവറി ചെയ്യുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ഗതാഗത കുരുക്ക്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഡ്രോണ്‍ ഡെലിവറി സംവിധാനം സഹായകമാകും. പുതിയ പദ്ധതി വിലയിരുത്തുന്നതിനായി ഡല്‍ഹി എന്‍സിആറിലും ബെംഗളൂരുവിലും പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ട്രയല്‍ റണ്‍ തുടങ്ങി. ഡ്രോണ്‍ ഡെലിവറി സംവിധാനം വഴി ഏതു സമയത്തും ഭക്ഷണ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ സാധിക്കും.

ഭാവിയില്‍ ഏറെ സാധ്യതകലുള്ള ഇങ്ങനെയൊരു പദ്ധതിയുമായി സ്വിഗി ആഴ്ചകള്‍ക്ക് മുമ്പാണ് ഗരുഡ എയ്റോസ്പേസിനെ സമീപിച്ചത്. കൂടാതെ 2024 ഓടെ 100,000 തദ്ദേശീയ നിര്‍മിത ഡ്രോണുകള്‍ നിര്‍മിക്കാന്‍ ഗരുഡ എയ്റോസ്പേസിന് പദ്ധതിയുമുണ്ട്. പുതിയ സാധ്യതകളുടെ തുടക്കം എന്നാണ് ഇതിനെ കമ്പനി സ്ഥാപകനും സിഇഒയുമായ അഗ്‌നിശ്വര്‍ ജയപ്രകാശ് വിശേഷിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.