ചെടികളില്‍ കേമന്‍ ഓർക്കിഡുകൾ; നല്ല രീതിയില്‍ കൃഷി ചെയ്താല്‍ മികച്ച വരുമാനം

ചെടികളില്‍ കേമന്‍ ഓർക്കിഡുകൾ; നല്ല രീതിയില്‍ കൃഷി ചെയ്താല്‍ മികച്ച വരുമാനം

നല്ല രീതിയില്‍ കൃഷി ചെയ്താല്‍ മികച്ചവരുമാനം നേടാവുന്ന ഒരിനമാണ് ഓർക്കിഡുകൾ. പ്രകൃതിയിൽ ഓക്സിജന്റെ അളവ് വർധിപ്പിക്കുന്നതിലും മലിനീകരണം നിയന്ത്രിക്കുന്നതിലും ഓർക്കിഡുകൾക്ക് വലിയ പങ്കുണ്ട്. ശ്രദ്ധയും ചിട്ടയും കരുതലും ഉണ്ടെങ്കിൽ ഏതു കാലാവസ്ഥയിലും ഇത് വീട്ടിൽ വളർത്താം.

പ്രായപൂർത്തിയായ ഒരു ചെടിയിൽനിന്ന് ആറുമാസം വരെ പൂക്കൾ ലഭിക്കും. നല്ല രീതിയിൽ കൃഷി ചെയ്താൽ മികച്ചവരുമാനവും ലഭിക്കും. ശുദ്ധമായ വെള്ളമാണ് വേണ്ടത്. വളപ്രയോഗം ആവശ്യമായി വന്നാൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയടങ്ങിയ എൻ.പി.കെ. വളരെ കുറച്ച് നൽകണം.

ഓർക്കിഡുകൾ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർ തുടക്കത്തിൽ അഞ്ചോ ആറോ തൈകളാണ് നടേണ്ടത്. ഒരു വർഷത്തോളം അവയെ പരിചരിച്ച് വളർച്ചയും ന്യൂനതകളും നിരീക്ഷിച്ചശേഷം വ്യാപകമായി കൃഷി ചെയ്യാം. ചിരട്ട, തേങ്ങ, ഗ്ലാസ്, ചകിരി, കുപ്പികൾ, മരത്തടി, മുള, നെറ്റ് എന്നിവയിലെല്ലാം ഓർക്കിഡുകൾ വളരുന്നുണ്ട്. കൃഷിചെയ്യാൻ തുടങ്ങുന്നവർക്ക് നല്ലത് ഡെൻഡ്രോവിയം ഇനം ആണ് .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.