ഇലക്‌ട്രിക് സ്‌കൂട്ടറിന് വന്‍ സ്വീകാര്യതയാണുള്ളത്. ഫുള്‍ച്ചാര്‍ജില്‍ മുന്നേറുന്ന ഇലക്‌ട്രിക് സ്‌കൂട്ടര്‍ വിപണിയെ ഇപ്പോള്‍ സുരക്ഷാ ആശങ്കകള്‍ ചെറുതായി പിടികൂടിയിരിക്കുന്നു.
ഇലക്‌ട്രിക് വാഹനങ്ങളുടെ ഗുണനിലവാര പരിശോധന സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ചാര്‍ജിംഗില്‍ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കാം
• വാഹനം ഓടിച്ചശേഷം അപ്പോള്‍ത്തന്നെ ചാര്‍ജ് ചെയ്യരുത്. ബാറ്ററി തണുക്കാന്‍ സമയം കൊടുക്കുക.
• അധികചാര്‍ജിംഗ് ഒഴിവാക്കുക. ചാര്‍ജ് മൊത്തം തീരാനും കാത്തുനില്‍ക്കരുത്. ചില കമ്ബനികള്‍ക്ക് ചാര്‍ജിംഗ് പൂര്‍ണമായിക്കഴിഞ്ഞാല്‍ വൈദ്യുതി തനിയേ നില്‍ക്കുന്നതിനുള്ള സാങ്കേതികവിദ്യയുണ്ട്.
• കമ്പനി നിര്‍ദേശിച്ചിട്ടുള്ള ചാര്‍ജര്‍ മാത്രം ഉപയോഗിക്കുക.
• ചാര്‍ജര്‍ ബാറ്ററിയുമായി ഘടിപ്പിക്കുമ്പോള്‍ ലൂസ് കോണ്‍ടാക്‌ട് ഇല്ലെന്ന് ഉറപ്പാക്കണം. അങ്ങനെയുണ്ടെങ്കില്‍ ചാര്‍ജറിന്റെ പിന്‍ മാറ്റിയശേഷം മാത്രം ഉപയോഗിക്കുക.
• വായു സഞ്ചാരമുള്ളിടത്ത് ചാര്‍ജ് ചെയ്യുക. ഉറങ്ങുമ്പോള്‍ ചാര്‍ജ് ചെയ്യാനിടുന്നത് കഴിവതും ഒഴിവാക്കാം.
• ഇ-വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുപയോഗിക്കുന്ന സോക്കറ്റിലേക്ക് ഡി.ബി. കണക്ഷന്‍ ഉണ്ടാകണം.
• ചാര്‍ജറും ബാറ്ററിയും നനയരുത്. നനഞ്ഞാല്‍ ഉണങ്ങിയശേഷം മാത്രം ഉപയോഗിക്കുക.
• വാഹനം വാങ്ങുമ്പോള്‍ത്തന്നെ സുരക്ഷാ ക്രമീകരണങ്ങള്‍ കൃത്യമായി പരിശോധിച്ച് ഉറപ്പിക്കുക.കൂടാതെ നിര്‍മാതാക്കള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അതേപടി പാലിക്കണം.
• വാഹനം കഴിവതും തണലത്ത് വെക്കുക. തീപിടിച്ചാല്‍ വെള്ളമൊഴിച്ച് കെടുത്താന്‍ ശ്രമിക്കരുത്. അഗ്നിശമന യന്ത്രം ഉപയോഗിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.