രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടയിലെ സുരക്ഷാ വീഴ്ച; എസ്‍പി വിജയകുമാറിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടയിലെ സുരക്ഷാ വീഴ്ച; എസ്‍പി വിജയകുമാറിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച്ചയുണ്ടായ സംഭവത്തില്‍ നടപടി. സെക്യൂരിറ്റി ചുമതലയുള്ള എസ്‍.പി വിജയകുമാറിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മാറ്റം. രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് മേയറുടെ വാഹനം ക്രമം തെറ്റിച്ച്‌ കയറിയിരുന്നു. പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ എസ്.പി പ്രോട്ടോകോള്‍ ലംഘിച്ചെന്നും ഐ.ബി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച്ചയുണ്ടായത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്ക് വരുന്നതിനിടെ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനം കയറ്റാന്‍ ശ്രമിച്ചുവെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.

എന്നാൽ പുറകിലുള്ള വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവായി. പതിനാല് വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വ്യൂഹത്തിലുണ്ടായിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.