നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വീണ്ടും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പ്രോസിക്യൂഷന്‍

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വീണ്ടും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് വീണ്ടും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പ്രോസിക്യൂഷന്‍. ഒരുതവണ പരിശോധിച്ച കാര്‍ഡ് വീണ്ടും പരിശോധിക്കേണ്ട സാഹചര്യം വ്യക്തമാക്കാന്‍ വിചാരണ കോടതി ആവശ്യപ്പെട്ടു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യങ്ങളടക്കം കേസ് വരുന്ന വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

നടിയെ ആക്രമിക്കുന്ന അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ അടങ്ങുന്നതാണ് മെമ്മറി കാര്‍ഡ്. നിലവില്‍ ഇത് പ്രത്യേക കോടതിയുടെ കൈവശമാണ്. ഇതിന് മുന്‍പ് കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘം ദൃശ്യങ്ങള്‍ കണ്ടെന്നും ഇത് മറ്റുള്ളവര്‍ക്ക് അയച്ചിട്ടുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.

ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ മെമ്മറി കാര്‍ഡ് തിരുവനന്തപുരത്തെ സൈബര്‍ ഫോറന്‍സിക് ലാബില്‍ വീണ്ടും പരിശോധിക്കണമെന്ന് അസിസ്റ്റന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പ്രോസിക്യൂഷന്‍ വാദം മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കേണ്ട സാഹചര്യം സാധൂകരിക്കുന്നില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി. ഈ സംശയങ്ങള്‍ക്ക് ഫോറന്‍സിക് ലാബില്‍ നിന്നും നേരത്തെ ഉത്തരം കിട്ടിയിരുന്നു. മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ ലഭ്യമാക്കി നാല് റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടും അതേ ചോദ്യങ്ങള്‍ പ്രോസിക്യൂഷന്‍ വീണ്ടും ആവര്‍ത്തിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.