തൃക്കാക്കരയില്‍ സിപിഎം സ്ഥാനാര്‍ഥിക്കായി പ്രചരണത്തിന് ഇറങ്ങുന്നതില്‍ തെറ്റില്ലെന്ന് കെ.വി തോമസ്; സ്വഗതം ചെയ്ത് ഇടതുമുന്നണി

തൃക്കാക്കരയില്‍ സിപിഎം സ്ഥാനാര്‍ഥിക്കായി പ്രചരണത്തിന് ഇറങ്ങുന്നതില്‍ തെറ്റില്ലെന്ന് കെ.വി തോമസ്; സ്വഗതം ചെയ്ത് ഇടതുമുന്നണി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വികസനമാണ് പ്രധാന വിഷയമെന്നും അതുകൊണ്ട് തന്നെ ഇടതുമുന്നണിക്കായി പ്രചരണത്തിന് ഇറങ്ങുന്നതില്‍ തെറ്റ് കാണുന്നില്ലെന്നും കെ.വി തോമസ്. കോവിഡ് കാലത്തെ പ്രവര്‍ത്തനത്തിലും വികസന കാര്യത്തിലും സര്‍ക്കാര്‍ പ്രവര്‍ത്തനം മികച്ചതായിരുന്നു. അത് തുറന്നുപറഞ്ഞാല്‍ താന്‍ കോണ്‍ഗ്രസ് വിരുദ്ധനാകുമോയെന്നും കെ.വി തോമസ് ചോദിച്ചു.

തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമാ തോമസ് തന്നെ വന്നു കാണണ്ടായെന്ന് നേതാക്കള്‍ തന്നെ തീരുമാനിച്ചുവെന്നും അതുകൊണ്ടാണ് ഉമാ തോമസ് തന്നെ കാണാന്‍ വരാത്തതെന്നും തോമസ് ആരോപിച്ചു. ഇടതു മുന്നണിക്കായി പ്രചരണത്തിന് ഇറങ്ങാനുള്ള തോമസിന്റെ തീരുമാനത്തെ മന്ത്രി പി. രാജീവ് സ്വാഗതം ചെയ്തു.

താന്‍ കണ്ട കോണ്‍ഗ്രസല്ല ഇന്നത്തെ കോണ്‍ഗ്രസ്. വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തകരെ വെട്ടിനിരത്തുന്ന പാര്‍ട്ടിയായി അതു മാറിയെന്നും ചര്‍ച്ചയില്ലാതെ പാര്‍ട്ടിയില്‍ എങ്ങനെ നില്‍ക്കുമെന്നും അദ്ദേഹം ചോദിച്ചു. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥിയാണോ എന്ന കാര്യം തുറന്നുപറയാനാകില്ല. ജോ ജോസഫ് ജയിക്കുമോയെന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്നും കെ.വി തോമസ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.