ന്യൂഡല്‍ഹി: കുട്ടികളുമായി ട്രെയിനില്‍ കയറുമ്പോൾ കുഞ്ഞുങ്ങളെ എവിടെ സുരക്ഷിതമായി കിടത്തും എന്ന് ഓര്‍ത്ത് മാതാപിതാക്കള്‍ ഇനി ഭയപ്പെടേണ്ട.
കുഞ്ഞുങ്ങള്‍ക്ക് കിടക്കാന്‍ ബേബി ബര്‍ത്ത് സൗകര്യം ഒരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. നോര്‍ത്തേണ്‍ റെയില്‍വേ സോണിലാണ് ഇതാദ്യമായി ആരംഭിച്ചത്.
ഡല്‍ഹി ഡിവിഷനിലെ തെരഞ്ഞെടുത്ത ട്രെയിനുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ബേബി ബര്‍ത്ത് സൗകര്യം ഏര്‍പ്പെടുത്തിയത്. ലക്‌നൗ മെയിലിലെ ഒരു കോച്ചിലാണ് ഈ സൗകര്യം ആദ്യമായി അവതരിപ്പിച്ചത്. ഇത് വിജയകരമായാല്‍ കൂടുതല്‍ ട്രെയിനുകളില്‍ ഈ സൗകര്യം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് റെയില്‍വേ.
കുട്ടികളുമായി ട്രെയിനില്‍ കയറുന്ന മാതാപിതാക്കള്‍ക്ക് കുട്ടികളെ സുരക്ഷിതമായി കിടത്താനുള്ള സൗകര്യമാണ് റെയിൽവേ ഏര്‍പ്പെടുത്തിയത്. കുട്ടി വീഴാതിരിക്കാന്‍ ബെല്‍റ്റ് സൗകര്യത്തോടെയാണ് ബേബി ബര്‍ത്ത് സജ്ജമാക്കിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.