കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന പരാതിയില്‍ പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിന്റെ ലോക്കര്‍ പൊലീസ് പരിശോധിച്ചു. നടിയെ പീഡിപ്പിച്ച സംഭവത്തിനു ശേഷം കേസിലെ പ്രതി നടന്‍ ദിലീപിന്റെ നിര്‍ദേശ പ്രകാരം നടി കാവ്യ മാധവന്റെ പേരില്‍ തുറന്ന ലോക്കറാണ് പരിശോധിച്ചതെന്നു ബാങ്ക് ജീവനക്കാര്‍ സ്ഥിരീകരിച്ചു.
ഇന്നലെ രാവിലെയും വൈകിട്ടുമായി രണ്ടു പൊലീസ് സംഘങ്ങളാണ് ബാങ്കിലെത്തി പരിശോധന നടത്തിയത്. ലോക്കറില്‍ നിന്ന് എന്താണ് ലഭിച്ചതെന്നു അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല. കാവ്യ മാധവനെ ചോദ്യം ചെയ്ത ശേഷമാണ് അന്വേഷണ സംഘം ബാങ്ക് ലോക്കര്‍ പരിശോധിച്ചത്.
കേസുമായി ബന്ധപ്പെട്ടു വ്യക്തമായ തെളിവുള്ള കാര്യങ്ങള്‍ പോലും നിഷേധിക്കുന്ന മൊഴികളാണ് കാവ്യ നല്‍കിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കാര്യങ്ങള്‍ വ്യക്തമാക്കാന്‍ അന്വേഷണ സംഘം കാവ്യയെ വീണ്ടും ചോദ്യം ചെയ്യും. കൂടാതെ ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാരിയരുടെ മൊഴിയും അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.