ചിക്കാഗോ: ബ്രദര്‍ ജോര്‍ജ്ജ് പാറയിലിന് ഡീക്കന്‍ പട്ടം നല്‍കും. മെയ് 15ന് ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ രാവിലെ ഒന്‍പതരയ്ക്ക് നടക്കുന്ന ചടങ്ങില്‍ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ആയിരിക്കും പട്ടം നല്‍കുക.
ചിക്കാഗോ സെന്റ് ജോസഫ്‌സ് സെമിനാരിയില്‍ പഠനം തുടങ്ങിയ ബ്രദര്‍ ജോര്‍ജ് പാറയില്‍ ലയോള യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഫിലോസഫിയില്‍ ബിരുദം നേടിയത്. മാന്‍ഡലൈന്‍ സെമിനാരിയില്‍ തുടര്‍പഠനം നടത്തിയ അദ്ദേഹം സെന്റ് അല്‍ഫോന്‍സ ചര്‍ച്ച് (കോപ്പല്‍), ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് സീറോമലബാര്‍ ചര്‍ച്ച് (മയാമി), മംഗലപ്പുഴ സെമിനാരി (ആലുവ), ശംസാബാദ് രൂപത, സീറോ മലബാര്‍ ക്യൂറിയ ഓഫിസ്, സെന്റ് തോമസ് മൗണ്ട് കാക്കനാട് എന്നിവിടങ്ങളില്‍ റീജന്‍സി പൂര്‍ത്തിയാക്കുകയും ചെയ്തു. കൂടാതെ പഠനത്തിന്റെ ഭാഗമായി മൂന്നു മാസത്തോളം വിശുദ്ധ നാടുകളിലും അദ്ദേഹം ചെലവഴിക്കുകയുണ്ടായി.
ചിക്കാഗോ കത്തീഡ്രല്‍ ഇടവകാംഗങ്ങളായ സക്കറിയയുടേയും ബെറ്റി പാറയിലിന്റേയും മകനായി ഷിക്കാഗോയിലാണ് ബ്രദര്‍ ജോര്‍ജ്ജ് പാറയില്‍ ജനിച്ചത്. ചിക്കാഗോ സെന്റ് തോമസ് കത്തിഡ്രല്‍ ഇടവകയില്‍ നിന്നും ആദ്യമായി ഡീക്കന്‍ പട്ടം നേടുന്ന വൈദിക വിദ്യാര്‍ഥിയാണ് അദ്ദേഹം. ജോസഫ്, ജോന എന്നിവര്‍ സഹോദരങ്ങളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26