കശ്മീരിന് ഇനി പുതിയ സൈനിക മേധാവി; അമര്‍ദീപ് സിംഗ് ഔജാല ചുമതലയേറ്റു

കശ്മീരിന് ഇനി പുതിയ സൈനിക മേധാവി; അമര്‍ദീപ് സിംഗ് ഔജാല ചുമതലയേറ്റു

ശ്രീനഗര്‍: ജമ്മുകശ്മീരിന് ഇനി പുതിയ സൈനിക മേധാവി. ചിനാര്‍ കോറിന്റെ പുതിയ മേധാവിയായി ലഫ്.ജനറല്‍ അമര്‍ദീപ് സിംഗ് ഔജാല ചുമതലയേറ്റു. ഇനി ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കശ്മീരിലെ ഭരണം മുന്നോട്ടുപോകുക.

സ്ഥാനം ഒഴിഞ്ഞ ലെഫ്റ്റനന്റ് ജനറൽ ദേവേന്ദ്ര പ്രതാപ് പാണ്ഡെ, സേനാ പാരമ്പര്യമനുസരിച്ച്‌ ജനറല്‍ ഓഫീസര്‍ കമാന്റിംഗ് എന്ന ഔദ്യോഗിക പദവി ഔജാലയ്ക്ക് കൈമാറി.

ജമ്മുകശ്മീര്‍ അതിര്‍ത്തിയിലേയും മുഴുവന്‍ താഴ്‌വരകളുടേയും ചുമതല വഹിക്കുന്ന സേനാ വിഭാഗമാണ് ചിനാര്‍ കോര്‍. സ്ഥാനം ഒഴിഞ്ഞ പാണ്ഡെ ഇനി മധ്യപ്രദേശിലെ കരസേനാ യുദ്ധപരിശീലന കോളേജ് മേധാവിയായി ചുമതലയേല്‍ക്കും.

രജപുത്താന റൈഫിളില്‍ 1987ല്‍ സൈനിക സേവനം ആരംഭിച്ച ഔജാല, മൂന്ന് തവണ വിവിധ ദൗത്യങ്ങളുടെ ഭാഗമായി ജമ്മുകശ്മീരില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറെ പ്രശസ്തമായ 268 ഇന്‍ഫെന്ററി ബറ്റാലിയനേയും 28 ഇന്‍ഫെന്ററി ഡിവിഷനേയും യാഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നയിച്ച പരിചയമാണ് അമര്‍ദീപിനുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.