ആലപ്പുഴ രൂപത വൈദികന്‍ ഫാ. റെന്‍സണ്‍ പൊള്ളയിലിന്റെ സംസ്‌കാരം ഇന്ന്

ആലപ്പുഴ രൂപത വൈദികന്‍ ഫാ. റെന്‍സണ്‍ പൊള്ളയിലിന്റെ സംസ്‌കാരം ഇന്ന്

കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വൈദികന്‍ മരിച്ചു. ആലപ്പുഴ രൂപതയില്‍ വൈദികനായ ഫാ. റെന്‍സണ്‍ പൊള്ളയില്‍ (41) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെ
(ബുധനാഴ്ച്ച) രാവിലെ മരണമടഞ്ഞത്.

ചൊവ്വാഴ്ച്ചയാണ് ഫാ. റെന്‍സണ്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പെട്ടത്. സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് (വ്യാഴാഴ്ച്ച) ഉച്ചകഴിഞ്ഞ് മൂന്നിന് ഇടവക ദേവാലയമായ ചെല്ലാനം സേവ്യര്‍ ദേശ് പള്ളിയില്‍ നടക്കും.

ചെല്ലാനം രൂപത സേവ്യര്‍ ദേശ് ഇടവകാംഗമായ പൊള്ളയില്‍ തോമസിന്റെയും (ഉമ്മച്ചന്റെയും) റോസിയുടെയും മകനാണ്. 2009 ഏപ്രില്‍ 18-നാണ് പൗരോഹിത്യം സ്വീകരിച്ചത്. തുടര്‍ന്ന് ബിഷപ്പിന്റെ സെക്രട്ടറിയായും വൈസ് ചാന്‍സലറായും ബിഷപ്പ് കൂരിയ നോട്ടറിയായും നിയമിതനായി. ഇക്കാലയളവില്‍ കാത്തലിക് ലൈഫിന്റെ എഡിറ്ററുമായിരുന്നു.

2011 മേയ് 16-ന് വട്ടയാല്‍ സെന്റ് പീറ്റേഴ്‌സ് ഇടവക സഹവികാരിയായി നിയമിക്കപ്പെട്ടു. ജീസസ് ഫ്രട്ടേണിറ്റിയുടെ രൂപത ഡയറക്ടറായും ആലപ്പുഴയിലെ സെന്റ് പീറ്റേഴ്‌സ് കോളജ് മാനേജരായും സേവനം അനുഷ്ഠിച്ചു. 2012 മേയില്‍ ചെട്ടികാട് വിശുദ്ധ മരിയ ഗൊരേറ്റി ചാപ്പലിന്റെ ചാപ്‌ളിനായി ചുമതലയേറ്റു. ഈ കാലയളവിലാണ് ഇന്നു കാണുന്ന പുതിയ ദൈവാലയത്തിന്റെ നിര്‍മാണ പ്രവൃത്തനങ്ങള്‍ ആരംഭിച്ച് പകുതിയോളം പൂര്‍ത്തീകരിച്ചത്.

2018 ജൂലൈ 25 മുതല്‍ രൂപത മതബോധന കേന്ദ്രമായ സുവിശേഷ ഭവന്‍ ഡയറക്ടറായും ആലപ്പുഴയിലെ മോര്‍ണിങ് സ്റ്റാര്‍ സ്‌കൂള്‍ മാനേജരായും നിയമിതനായി. 2020 ജൂലൈ മുതല്‍ ബംഗളൂരുവില്‍ കാനന്‍ ലോ പഠനം ആരംഭിച്ചു. ഈ വര്‍ഷം മേയ് മുതല്‍ അഴീക്കല്‍ സെന്റ് സേവ്യേഴ്‌സ് ഇടവകയുടെ താല്‍ക്കാലിക ചുമതലയും ഏറ്റെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.