കൊച്ചി: ഗോള്‍കീപ്പര്‍ പ്രഭ്സുഖന്‍ സിങ് ഗില്ലിന്റെ കരാര്‍ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്സ് നീട്ടി. പുതിയ കരാര്‍ പ്രകാരം 2024 വരെ ഗില്‍ ക്ലബ്ബില്‍ തുടരും. 2014 ല്‍ ചണ്ഡീഗഢ് ഫുട്ബോള്‍ അക്കാദമിയില്‍ നിന്നാണ് 21 കാരനായ ഗില്‍ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് എഐഎഫ്എഫ് എലൈറ്റ് അക്കാദമിയില്‍ ചേര്‍ന്ന താരം, വൈകാതെ ഐലീഗില്‍ കളിക്കുന്ന ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ ഡെവലപ്പിങ് ടീമായ ഇന്ത്യന്‍ ആരോസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
 2018ല്‍ ഇന്ത്യന്‍ ആരോസിന് വേണ്ടിയുള്ള സ്ഥിരതയാര്‍ന്ന പ്രകടനം, തൊട്ടടുത്ത വര്‍ഷം ബെംഗളൂരു എഫ്സിയുമായി തന്റെ ആദ്യ ഹീറോ ഐഎസ്എല്‍ കരാര്‍ നേടാന്‍ താരത്തെ സഹായിച്ചു. ഒരു എഎഫ്സി കപ്പ് ക്വാളിഫയര്‍ ഉള്‍പ്പെടെ ക്ലബ്ബിനായി രണ്ട് മത്സരങ്ങളില്‍ ബൂട്ട് കെട്ടി. ഡ്യൂറന്‍ഡ് കപ്പിലായിരുന്നു ഗില്ലിന്റെ ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള അരങ്ങേറ്റം. 
 ആല്‍ബിനോ ഗോമസിന് പരിക്കേറ്റതോടെ 2021 ഡിസംബറില്‍ ഒഡീഷ എഫ്സിക്കെതിരെ ഹീറോ ഐഎസ്എലിലും അരങ്ങേറ്റം കുറിച്ചു. ഐഎസ്എല്‍ എട്ടാം സീസണില്‍ 17 മത്സരങ്ങളില്‍ കെബിഎഫ്സിയുടെ ഗോള്‍വല കാത്ത ഗില്‍, 49 സേവുകളും ഏഴ് ക്ലീന്‍ ഷീറ്റുകളും സ്വന്തം പേരില്‍ കുറിച്ചു. 2021-22 ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ  മികച്ച പ്രകടനം ഗില്ലിനെ ഗോള്‍ഡന്‍ ഗ്ലോവിനും അര്‍ഹനാക്കി. ഫെബ്രുവരിയില്‍ ഐഎസ്എലിന്റെ എമര്‍ജിങ് പ്ലെയര്‍ ഓഫ് ദ മന്‍ത് അവാര്‍ഡും നേടിയിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.