അനുദിന വിശുദ്ധര്‍ - മെയ് 12
വിശുദ്ധരായ നേരെയൂസ്, അക്കില്ലെയൂസ് എന്നീ രക്തസാക്ഷികളെ പറ്റി കാര്യമായ അറിവൊന്നും ഇല്ലെങ്കിലും നാലാം ശതാബ്ദം മുതല്‍ ഇവരോടുള്ള ഭക്തി പ്രകടമാണ്.
മെയ് ഏഴിന് അനുസ്മരിക്കുന്ന വിശുദ്ധ ഫ്‌ളാവിയ ഡൊമിറ്റില്ലായുടെ ഭൃത്യരായിരുന്നു സൈനികരായ ഈ വിശുദ്ധര്‍. ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ ആജ്ഞയനുസരിച്ച് രാജകുമാരിയായ ഫ്‌ളാവിയായേടൊപ്പം ഇവരും പോണ്‍സിയ ദ്വീപിലേക്ക് നാട് കടത്തപ്പെട്ടു.
അവിടെ ട്രാജര്‍ ചക്രവര്‍ത്തിയുടെ കല്‍പന പ്രകാരം അവരെ വിധിച്ചു. അവരുടെ ശരീരം വിശുദ്ധ ഡൊമിറ്റില്ലായുടെ ശ്മശാനത്തില്‍ സംസ്‌കരിക്കപ്പെട്ടു. 1896 ല്‍ ആ ശ്മശാനം കുഴിച്ച് നോക്കിയപ്പോള്‍ അവരുടെ കുഴിമാടം സീരിസിയൂസ് മാര്‍പാപ്പ 490 ല്‍ നിര്‍മ്മിച്ച ദേവാലയത്തിനകത്ത് കാണുകയുണ്ടായി.
ഡമാസസ് പാപ്പ ഇവരുടെ ശവകുടീരത്തില്‍ സ്ഥാപിച്ച ശിലാലിഖിതം നാം ധ്യാനിക്കേണ്ട ഒന്നാണ്. 'സൈനികരായ നേരിയൂസും അക്കില്ല്യൂസും ഭയം നിമിത്തം സ്വേച്ഛാധിപതിയുടെ ക്രൂരമായ കല്‍പനകള്‍ നിറവേറ്റികൊണ്ടിരിക്കുകയായിരുന്നു.
പെട്ടെന്ന് ആ സ്വേച്ഛാധിപതിയ്ക്കു മാനസാന്തരമുണ്ടായി. ദുഷ്ട്ട നേതാവിന്റെ പാളയത്തില്‍ നിന്ന് തങ്ങളുടെ പോര്‍ച്ചട്ടയും പരിചയും രക്തപങ്കിലമായ വസ്ത്രങ്ങളും വലിച്ചെറിഞ്ഞ് അവര്‍ പലായനം ചെയ്തു. ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റു പറയുന്നതില്‍ അവര്‍ ആനന്ദം കൊണ്ടു'.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ഐറിഷിലെ ഡിയോമ്മാ
2. ഡൊമിനിക്ക് ദേ ലാ കല്‍സാദാസ
3. വിഞ്ചെസ്റ്റര്‍ ബിഷപ്പായ എഥെല്‍ ഗാര്‍ഡ്
4. കോണ്‍സ്റ്റാന്റിനോപ്പിളിലെ ജെര്‍മ്മാനൂസ്
5. സൈപ്രസില്‍ ഡലാമിസിലെ എപ്പിഫാനിയൂസ്
6. വിശുദ്ധ പംക്രാസിന്റെ അമ്മാവനായ ഡയനീഷ്യസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.