ന്യൂഡല്‍ഹി: രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാറിനെ നിയമിച്ചു. 15 ന് അദ്ദേഹം ചുമതലയേല്‍ക്കും. നിലവിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണണര്‍ സുശീല്‍ ചന്ദ്രയുടെ കാലാവധി 14ന് അവസാനിക്കും.
നിയമനം സംബന്ധിച്ച വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഇതിന് പിന്നാലെ പുതിയ കമ്മീഷണര്‍ക്ക് നിയമമന്ത്രി കിരണ്‍ റിജിജു ആശംസകള്‍ നേര്‍ന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാറിനെ രാഷ്ട്രപതി നിയമിച്ചതായും ഈ മാസം 15ാം തിയതി അദ്ദേഹം ഓഫീസിന്റെ ചുമതല ഏറ്റെടുക്കുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.