പെര്‍ത്ത്: മലയാളി അസോസിയേഷന്‍ ഓഫ് പെര്‍ത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ചിത്രരചന, ജൂനിയര്‍ സാഹിത്യം, സ്‌പെല്ലിങ് ബീ മത്സരങ്ങള്‍ മേയ് 21-ന് നടക്കും. വര്‍ണ്ണം-2022 എന്നു പേരിട്ടിരിക്കുന്ന ചിത്രരചനാ മത്സരം തോണ്‍ലി ലസര്‍ ഹാളില്‍ രാവിലെ 8.30-ന് ആരംഭിക്കും.
പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ് എന്നീ വിഭാഗങ്ങളില്‍ എല്ലാ പ്രായക്കാര്‍ക്കും മത്സരിക്കാം. ഫോറസ്റ്റ് (പെന്‍സില്‍ ഡ്രോയിങ്), നേച്ചര്‍ (പെയിന്റിങ്) എന്നി വിഷയങ്ങളാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മത്സരങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. പത്തു വയസും അതില്‍ താഴെയുമുള്ളവര്‍ സബ് ജൂനിയര്‍ വിഭാഗത്തിലും 11 മുതല്‍ 16 വയസു വരെയുള്ളവര്‍ ജൂനിയര്‍ വിഭാഗത്തിലും 17 വയസിനു മുകളിലുള്ളവര്‍ സീനിയര്‍ വിഭാഗത്തിലുമാണ് ഉള്‍പ്പെടുന്നത്.
16 വയസ് വരെയുള്ളവര്‍ക്കാണ് സാഹിത്യ മത്സരങ്ങള്‍. ഇംഗ്ലീഷ് മാധ്യമത്തില്‍ കവിതാ രചന, കഥാ രചന എന്നീ ഇനങ്ങളിലാണ് മത്സരം. മത്സര സമയം ഒരു മണിക്കൂര്‍. 13 വയസു വരെയുള്ളവര്‍ക്കു വേണ്ടിയാണ് സ്‌പെല്ലിങ് ബീ മത്സരങ്ങള്‍. എല്ലാ മത്സരങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ഫീ ഉണ്ടായിരിക്കും.
വര്‍ണ്ണം 22, ജൂനിയര്‍ സാഹിത്യ മത്സരങ്ങള്‍ എന്നിവക്ക് പേരു നല്‍കാനും, കൂടുതല്‍ വിവരങ്ങള്‍ക്കും ഷാജു ഫ്രാന്‍സീസ് 0466585148 /ശ്രീരേഖ ശ്രീകുമാര്‍ 0471837847 എന്നിവരെയും സ്‌പെല്ലിങ് ബീ മത്സരങ്ങളില്‍ പേരു നല്‍കാനും വിശദവിവരങ്ങള്‍ക്കും നിനറ്റ് 0452021997 എന്നിവരെയും ബന്ധപ്പെടണമെന്ന് പ്രസിഡന്റ് അപര്‍ണ സുഭാഷും സെക്രട്ടറി ശ്രീരേഖ ശ്രീകുമാറും അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26