ഷെയ്ഖ് ഖലീഫയുടെ വിയോഗം ഇന്ത്യയുള്‍പ്പടെയുളള രാജ്യങ്ങള്‍ ദുഖാചരണം പ്രഖ്യാപിച്ചു

ഷെയ്ഖ് ഖലീഫയുടെ വിയോഗം ഇന്ത്യയുള്‍പ്പടെയുളള രാജ്യങ്ങള്‍ ദുഖാചരണം പ്രഖ്യാപിച്ചു

അബുദബി: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി വിവിധ ലോകരാജ്യങ്ങള്‍. ഇന്ത്യയില്‍ ശനിയാഴ്ച ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയിലെ ദുബായ് ഉള്‍പ്പെയുളള വിവിധ എമിറേറ്റുകളിലെ ഇന്ത്യന്‍ കോണ്‍സുലാർ സേവനങ്ങളും (ബിഎല്‍എസ്- ഐവിഎസ് ഗ്ലോബല്‍ സർവ്വീസ്) നാളെ പ്രവർത്തിക്കില്ല.

സൗദി അറേബ്യ കുവൈറ്റ് ബഹ്റിന്‍ ഒമാന്‍ ലെബനന്‍ അടക്കമുളള രാജ്യങ്ങളില്‍ മൂന്ന് ദിവസമാണ് ഔദ്യോഗിക ദുഖാചരണം. ഷെയ്ഖ് ഖലീഫയുടെ വിയോഗത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്ന് സൗദി വിദേശകാര്യമന്ത്രി അറിയിച്ചു. രാജ്യത്തിനും ജനങ്ങള്‍ക്കുമായി ജീവിതം മാറ്റിവച്ച വ്യക്തിയായിരുന്നു അദ്ദേഹമമെന്നും പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫർഹാന്‍ ഓർമ്മിച്ചു. രാജ്യത്ത് മൂന്ന് ദിവസം പതാകകള്‍ പകുതി താഴ്ത്തിക്കെട്ടുമെന്ന് ഒമാന്‍ അറിയിച്ചു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.