വിടപറഞ്ഞത് ആധുനിക യുഎഇയുടെ ശില്പി, എം എ യൂസഫലി

വിടപറഞ്ഞത് ആധുനിക യുഎഇയുടെ ശില്പി, എം എ യൂസഫലി

അബുദബി: യുഎഇ രാഷ്ട്രപതി ഷെയ്ഖ് ഖലീഫയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി പ്രമുഖ വ്യവസായി എം എ യൂസഫലി. ആധുനിക യുഎഇയുടെ ശില്‍പിയെന്ന് പറയാവുന്ന മികച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. വിയോഗവാർത്ത ദുഖത്തോടെയാണ് കേട്ടത്. പ്രവാസികളോട് എന്നും സ്നേഹം പ്രകടിപ്പിച്ച, എത് നിയമം വന്നാലും സ്വദേശികള്‍ക്കും വിദേശികള്‍ക്കും തുല്യത വേണമെന്ന് നിർബന്ധമുളള ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും എം എ യൂസഫലി ഓർമ്മിച്ചു.ഓരോ ചെറിയ കാര്യം പോലും ശ്രദ്ധിക്കുമായിരുന്നു യുഎഇ രാഷ്ട്രപതിയെന്ന് അദ്ദേഹത്തോടൊപ്പമുളള അനുഭവം പങ്കുവച്ചുകൊണ്ട് എം എ പറഞ്ഞു. വിയോഗത്തില്‍ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.