നറുക്കെടുപ്പിലൂടെ ക്രിസ്തുവിന്റെ ശിഷ്യഗണത്തിലെത്തിയ വിശുദ്ധ മത്തിയാസ്

 നറുക്കെടുപ്പിലൂടെ ക്രിസ്തുവിന്റെ ശിഷ്യഗണത്തിലെത്തിയ വിശുദ്ധ മത്തിയാസ്

അനുദിന വിശുദ്ധര്‍ - മെയ് 14

ക്രിസ്തുവിന്റെ ജ്ഞാന സ്നാനത്തിനുശേഷം വിശ്വസ്ത അനുയായി ആയി എന്നും അവിടുത്തോടൊപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു മത്തിയാസ്. ഉത്ഥാനം വരെയുള്ള യേശുവിന്റെ എല്ലാ ദിവ്യ പ്രവര്‍ത്തികള്‍ക്കും മത്തിയാസ് ദൃക്‌സാക്ഷിയായിരുന്നു.

അതുകൊണ്ടാണ് യേശുവിന്റെ സ്വര്‍ഗാരോഹണത്തിനു ശേഷം ഒറ്റുകാരനായ യൂദാസ് ആത്മഹത്യ ചെയ്ത ഒഴിവില്‍ നറുക്കിട്ടെടുത്ത് മത്തിയാസിനെ 12 ശിഷ്യന്മാരിലൊരാളാക്കിയത്. അപ്പസ്തോല നടപടിയുടെ ആദ്യ അധ്യായത്തില്‍ നിന്നു നമുക്കു ലഭിക്കുന്ന വിവരങ്ങളാണിത്.

'അവര്‍ ബാര്‍സബാസ് എന്നു വിളിക്കപ്പെട്ടിരുന്ന ജോസഫ്, മത്തിയാസ് എന്നീ രണ്ടുപേരെ നിര്‍ദ്ദേശിച്ചു. ജോസഫിനു യൂസ്തോസ് എന്നും പേരുണ്ടായിരുന്നു. അവര്‍ പ്രാര്‍ത്ഥിച്ചു. കര്‍ത്താവേ, എല്ലാ മനുഷ്യരുടെയും ഹൃദയങ്ങള്‍ അങ്ങ് അറിയുന്നുവല്ലോ.

യൂദാസ് താന്‍ അര്‍ഹിച്ചിരുന്നിടത്തേക്കു പോകാന്‍ വേണ്ടി ഉപേക്ഷിച്ച അപ്പസ്തോല സ്ഥാനവും ശുശ്രൂഷാപദവിയും സ്വീകരിക്കാന്‍ ഈ ഇരുവരില്‍ ആരെയാണ് അങ്ങു തിരഞ്ഞെടുത്തിരിക്കുന്നതെന്നു വ്യക്തമാക്കണമേ. പിന്നെ അവര്‍ കുറിയിട്ടു. മത്തിയാസിനു കുറി വീണു. പതിനൊന്ന് അപ്പസ്തോലന്മാരോടുകൂടെ അവന്‍ എണ്ണപ്പെടുകയും ചെയ്തു.' (അപ്പ. പ്രവ. 1:23-26)

മത്തിയാസ് യൂദയായിലും എത്യോപ്യായിലും സുവിശേഷം പ്രസംഗിച്ചെന്നും എത്യോപ്യായില്‍ വച്ച് കുരിശില്‍ തറച്ച് വധിക്കപ്പെട്ടെന്നും വിശ്വസിക്കപ്പെടുന്നു. ജെറൂസലേമില്‍ വച്ച് അദ്ദേഹം ശിരച്ഛേദനം ചെയ്യപ്പെടുകയായിരുന്നെന്നും പറയപ്പെടുന്നുണ്ട്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. എങ്കെല്‍മെര്‍

2. ടാര്‍സൂസിലെ ബോണിഫസ്

3. ബ്രിട്ടണിലെ ഡെറൂവിയാനൂസ്

4. സിറിയയിലെ വിക്ടറും കൊറോണയും

5. വെസ്റ്റ് മീത്തു ബിഷപ്പായ കാര്‍ത്തെജ് ജൂനിയര്‍

6. ടസ്‌കനിയിലെ ഫെറെന്തിനോ ബിഷപ്പായ ബോണിഫസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.