വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡണ് കോവിഡ്. ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച്ച ആന്റിജന്‍ ടെസ്റ്റിന് വിധേയമായപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ജസീന്ദ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചു. മെയ് 21 വരെ ക്വാറന്റീനില്‍ കഴിയും.
രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനു പിന്നാലെയാണ് ജസീന്ദക്കും കോവിഡ് ബാധിച്ചത്. ഇവരുടെ ഭര്‍ത്താവ് ക്ലാര്‍ക്ക് ഗെയ്ഫോര്‍ഡിനു കഴിഞ്ഞ ദിവസം കോവിഡ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ജസീന്ദയ്ക്ക് രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്.
സീറോ കാര്‍ബണ്‍ പോളിസി ഉള്‍പ്പടെ സുപ്രധാന തീരുമാനങ്ങള്‍ കൈകൊള്ളുന്നതിനായി അടുത്ത ആഴ്ച്ച പാര്‍ലമെന്റ് സമ്മേളനം ചേരാനിരിക്കെയാണ് പ്രധാനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. വ്യാഴാഴ്ച്ച ബജറ്റ് സമ്മേളനവും നടക്കും. ക്വാറന്റീനില്‍ ആണെങ്കിലും വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ജസീന്ദ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ കോവിഡ് നിയന്ത്രണത്തില്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയ രാജ്യങ്ങളില്‍ ഒന്നായിരുന്നു ന്യൂസിലന്‍ഡ്. കൃത്യമായ ഇടപെടല്‍ നടത്തി ജസീന്ദയും ശ്രദ്ധാ കേന്ദ്രമായിരുന്നു. രാജ്യത്തെ അവസാന കോവിഡ് ബാധിതനെയും രോഗത്തില്‍ നിന്ന് മോചിപ്പിച്ച ശേഷം തന്റെ സ്വീകരണമുറിയില്‍ നൃത്തം ചെയ്തു സന്തോഷം പ്രകടിപ്പിച്ച ജസീന്ദയുടെ വാര്‍ത്തകള്‍ ലോകം ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രിക്ക് തന്നെ കോവിഡ് ബാധിച്ചതില്‍ ആശങ്കയിലാണ് രാജ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.