താത്കാലിക ആശ്വാസം: 5000 കോടി വായ്പയെടുക്കാന്‍ കേരളത്തിന് കേന്ദ്രം അനുമതി നല്‍കി

താത്കാലിക ആശ്വാസം: 5000 കോടി വായ്പയെടുക്കാന്‍ കേരളത്തിന് കേന്ദ്രം അനുമതി നല്‍കി

കൊച്ചി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കേരളത്തിന് വായ്പയെടുക്കാന്‍ അനുമതി നല്‍കി കേന്ദ്രം. 5,000 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. 20,000 കോടി രൂപ കടമെടുക്കാനാണ് കേരളം അനുമതി തേടിയതെങ്കിലും 5,000 കോടി കടമെടുക്കാനാണ് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്. ഈ വര്‍ഷത്തേക്കുള്ള വായ്പാ പരിധി കേന്ദ്രം നിശ്ചയിച്ചിട്ടില്ല.

അടുത്ത മാസം മുതല്‍ കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കില്ല. കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. റിസര്‍വ് ബാങ്ക് വായ്പാ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 19 ന് 1,000 കോടി രൂപ, മെയ് രണ്ടിന് 2,000 കോടി രൂപ, മെയ് 10 ന് ആയിരം കോടി രൂപ എന്നിങ്ങനെ കടമെടുക്കാനായിരുന്നു കേരളത്തിന്റെ നീക്കം.

കേന്ദ്രം അനുമതി നല്‍കുന്നത് വൈകിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസം കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കിയത്. 25 ലക്ഷത്തില്‍ അധികം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.