ആണും പെണ്ണും പൊതുസ്ഥലത്ത് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കേണ്ട; ഭാര്യാഭര്‍ത്താക്കന്‍മാര്‍ ആയാല്‍ പോലും: താലിബാന്റെ വിചിത്ര ഉത്തരവ്

ആണും പെണ്ണും പൊതുസ്ഥലത്ത് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കേണ്ട;  ഭാര്യാഭര്‍ത്താക്കന്‍മാര്‍ ആയാല്‍ പോലും: താലിബാന്റെ വിചിത്ര ഉത്തരവ്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ റസ്റ്ററന്റുകളില്‍ സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് താലിബാന്‍ ഭരണകൂടം വിലക്കി. ഭാര്യയും ഭര്‍ത്താവും ആണെങ്കില്‍ പോലും പൊതുസ്ഥലത്ത് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു.

ഹെറാത് പ്രവിശ്യയിലാണ് പുതിയ നിയമം നടപ്പാക്കുന്നത്. മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മന്ത്രാലയം ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയതായി അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഹെറാത്തിലെ പാര്‍ക്കുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുമിച്ചു പ്രവേശനം നല്‍കുന്നത് അവസാനിപ്പിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ആഴ്ചയിലെ വ്യത്യസ്ത ദിവസങ്ങള്‍ നീക്കി വയ്ക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് പാര്‍ക്കുകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം. രാജ്യത്ത് ബുര്‍ഖ നിര്‍ബന്ധമാക്കി ഏതാനും ദിവസം മുമ്പ് താലിബാന്‍ ഉത്തരവിറക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.