തോമസ് കപ്പില്‍ ചരിത്രം കുറിച്ച ഇന്ത്യന്‍ ടീമിന് ഒരു കോടി രൂപ; പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

തോമസ് കപ്പില്‍ ചരിത്രം കുറിച്ച ഇന്ത്യന്‍ ടീമിന് ഒരു കോടി രൂപ; പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യുഡല്‍ഹി: തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടം കുറിച്ച ഇന്ത്യന്‍ ടീമിന് കേന്ദ്ര കായിക മന്ത്രാലയം ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് പ്രഖ്യാപനം നടത്തിയത്.

തോമസ് കപ്പില്‍ ഇന്ന് നടന്ന ഫൈനലില്‍ 14 തവണ ചാമ്പ്യന്മാരായ ഇന്തോനേഷ്യയെ 3-0ന് തകര്‍ത്താണ് ഇന്ത്യ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. ഇന്തോനീഷ്യയ്ക്കെതിരെ കിഡംബി ശ്രീകാന്തും സാത്വിക് സായ്രാജ് രെങ്കിറെി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയ്ക്കായി ജയമൊരുക്കിയത്.

ഫൈനലിലെ ആദ്യ സിംഗിള്‍സ് പോരാട്ടത്തില്‍ ലക്ഷ്യ സെന്‍, എ. ഗിന്റിങ്ങിനെ (821, 2117, 2116) തകര്‍ത്തു. തുടര്‍ന്ന് നടന്ന ഡബിള്‍സ് പോരാട്ടത്തില്‍ സാത്വിക് സായ്രാജ് രെങ്കിറെഡി-ചിരാഗ് ഷെട്ടി സഖ്യം മുഹമ്മദ് അഹ്‌സന്‍ - കെവിന്‍ സഞ്ജയ സുകമുല്‍ജോ സഖ്യത്തെ 18-21, 23-21, 21-19 എന്ന സ്‌കോറിന് മറികടന്ന് ഇന്ത്യയുടെ ലീഡ് 2-0 ആക്കി ഉയര്‍ത്തി.

ഫൈനലിലെ നിര്‍ണായകമായ രണ്ടാം സിംഗിള്‍സ് പോരാട്ടത്തില്‍ കിഡംബി ശ്രീകാന്ത്, ജൊനാതന്‍ ക്രിസ്റ്റിയെ (2115, 2321) നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്തതോടെ ഇന്ത്യ ചരിത്ര സ്വര്‍ണം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയുടെ ചരിത്ര നേട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദനം അറിയിച്ചിരുന്നു.

ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം ചരിത്രം കുറിച്ചിരിക്കുകയാണ്. രാജ്യമാകെ ഇന്ത്യയുടെ തോമസ് കപ്പ് വിജയത്തില്‍ ആവേശഭരിതരാണ്. ഇത് ഭാവിയില്‍ യുവതലമുറയ്ക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.