തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ തോതില്‍ എലിപ്പനി വ്യാപിക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ട്. പലര്‍ക്കും കാര്യമായ ലക്ഷണങ്ങളൊന്നുമില്ലെന്നത് അപകടകരമായ അവസ്ഥയാണെന്നും മന്ത്രി വ്യക്തമാക്കി.
മഴക്കാലവും പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യതയും കണക്കിലെടുത്ത് ഉറവിട മാലിന്യ നശീകരണം തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്. ആരും പനിക്ക് സ്വയം ചികിത്സ നടത്താന്‍ ശ്രമിക്കരുതെന്നും കടുത്ത പനി വരികയോ പനി മാറാതെ തുടരുകയോ ചെയ്താല്‍ ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രത്യക ചികിത്സ കേന്ദ്രങ്ങള്‍ വേണം.
എല്ലാവരും എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണം. മണ്ണുമായും ജലവുമായും ബന്ധപ്പെട് ജോലി ചെയ്യുന്നവര്‍ പ്രതിരോധ മരുന്ന് കഴിക്കണം. വീട്ടിനുള്ളില്‍ കൊതുക് വളരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. വരുന്ന നാലു മാസം സംസ്ഥാനത്ത് ഡെങ്കിപ്പനി കൂടാന്‍ സാധ്യതയുണ്ട്. പനിയില്ലാതെ ദേഹ വേദനയുമായി വരുന്ന പലര്‍ക്കും പരിശോധനയില്‍ എലിപ്പനി കണ്ടെത്തിയിട്ടുണ്ട്. ആര്‍ദ്രം പദ്ധതിയുടെ രണ്ടാം ഘട്ടം മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.