ബെംഗളൂരുവില്‍ നടപ്പാതയിലേക്ക് ബൈക്ക് പാഞ്ഞുകയറി രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ നടപ്പാതയിലേക്ക് ബൈക്ക് പാഞ്ഞുകയറി രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബൈക്ക് നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി ബെംഗളൂരുവില്‍ രണ്ട് മലയാളികള്‍ മരിച്ചു. ജാലഹള്ളി ക്രോസിലാണ് സംഭവം. കോട്ടയം മറ്റക്കര വാക്കയില്‍വീട്ടില്‍ മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകന്‍ ഡോ. ജിബിന്‍ ജോസ് മാത്യു (29), ഗുജറാത്ത് സ്വദേശിയും എറണാകുളം ടി.ഡി. റോഡ് ഇന്ദ്രധനുസ്സ് അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനുമായ വിനോദ് ഷായുടെയും ഉഷയുടെയും മകന്‍ കരണ്‍ ഷാ (27) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 1.40-നായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി. പിന്നീട് സമീപത്തെ ചെറു മരത്തിലിടിച്ചശേഷം റോഡിലേക്ക് വീഴുകയായിരുന്നു. തലയടിച്ച് റോഡില്‍വീണ ഇരുവരും തത്ക്ഷണം മരിച്ചു.

ബെംഗളൂരു എച്ച്.എസ്.ആര്‍. ലേഔട്ടിലെ സ്വകാര്യ ഡെന്റല്‍ ക്ലിനിക്കിലെ ഡോക്ടറാണ് ജിബിന്‍. മാറത്തഹള്ളി ബാഗ്മനെ ടെക്പാര്‍ക്കിലെ ഐ.ടി. കമ്പനിയില്‍ സോഫ്‌റ്റ്വേര്‍ എന്‍ജിനിയറാണ് കരണ്‍. രണ്ടുപേരും ജാലഹള്ളിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒന്നിച്ചായിരുന്നു താമസം. ജിബിന്റെ സഹോദരി: ജിലു (യു.കെവാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.