റെക്കോർഡ് ഇടിവിലേക്ക് ഇന്ത്യന്‍ രൂപ

റെക്കോർഡ് ഇടിവിലേക്ക് ഇന്ത്യന്‍ രൂപ

ദുബായ്: യുഎസ് ഡോളറുമായുളള വിനിമയനിരക്കില്‍ മൂല്യമിടിഞ്ഞ് ഇന്ത്യന്‍ രൂപ. ഒരു ഡോളറിന് 77.73 രൂപയെന്നുളള നിലയിലേക്കാണ് മൂല്യമിടിഞ്ഞത്.

ബുദ്ധപൂർണിമയോട് അനുബന്ധിച്ച് ഓഹരിവിപണി തിങ്കളാഴ്ച അവധിയായിരുന്നു. തുടർന്ന് ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ രൂപയുടെ മൂല്യം 18 പൈസ ഇടിയുകയായിരുന്നു. യുഎഇ ദിർഹവുമായും ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. ഒരു ദിർഹത്തിന് 21 രൂപ 18 പൈസയെന്ന രീതിയിലാണ് രാവിലെ വ്യാപാരം നടക്കുന്നത്.

മറ്റ് ഗള്‍ഫ് കറന്‍സികളുമായും ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞു. ഒരു സൗദി റിയാലിന് 20 രൂപ 72 പൈസയും ഖത്തർ റിയാലിന് 21 രൂപ 35 പൈസയും കുവൈറ്റി ദിനാറിന് 253 രൂപ 17 പൈസയുമാണ് വിനിമയ നിരക്ക്. ഒരു ബഹ്റിന്‍ ദിനാറിന് 206 രൂപ 70 പൈസയെന്ന രീതിയിലാണ് വ്യാപാരം നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.