മുംബൈയെ മലര്‍ത്തിയടിച്ച് പ്ലേഓഫ് സ്വപ്‌നം നിലനിര്‍ത്തി ഹൈദരാബാദ്

മുംബൈയെ മലര്‍ത്തിയടിച്ച് പ്ലേഓഫ് സ്വപ്‌നം നിലനിര്‍ത്തി ഹൈദരാബാദ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ജീവന്‍ നിലനിര്‍ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. മുംബൈ ഇന്ത്യന്‍സിനെ മൂന്നു റണ്‍സിന് വീഴ്ത്തിയാണ് നിര്‍ണായക മല്‍സരത്തില്‍ കെയ്ന്‍ വില്യംസണും സംഘം ജയിച്ചു കയറിയത്. സ്‌കോര്‍: ഹൈദരാബാദ് 193-4, മുംബൈ 190-7

രാഹുല്‍ ത്രിപാഠി (76), പ്രിയം ഗാര്‍ഗ് (42), നിക്കോളസ് പൂരന്‍ (38) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് സണ്‍റൈസേഴ്‌സിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മൂന്നാം ഓവറില്‍ അഭിഷേക് ശര്‍മ്മയെ(9) നഷ്ടമാകുമ്പോള്‍ സണ്‍റൈസേഴ്‌സ് 18 റണ്‍സായിരുന്നു നേടിയത്. പിന്നീട് പ്രിയം ഗാര്‍ഗ് രാഹുല്‍ ത്രിപാഠി കൂട്ടുകെട്ട് 78 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടിയത് ഹൈദരാബാദിന്റെ ഇന്നിംഗ്‌സിന് അടിത്തറയിട്ടു.

മറുപടി ബാറ്റിംഗില്‍ ഗംഭീര തുടക്കമാണ് മുംബൈയ്ക്ക് ലഭിച്ചത്. ഇഷാന്‍ കിഷനും രോഹിത് ശര്‍മയും അടിച്ചു തകര്‍ത്തപ്പോള്‍ മുംബൈ ജയത്തിലേക്കെന്ന തോന്നലുണ്ടായി. എന്നാല്‍ 36 പന്തില്‍ 48 റണ്‍സെടുത്ത രോഹിതിനെ വാഷിംഗ്ടണ്‍ സുന്ദര്‍ വീഴ്ത്തിയതോടെ കളി മാറി. തൊട്ടുപിന്നാലെ കിഷനും (43) വീണു. ഇതോടെ ഹൈദരാബാദ് പിടിമുറുക്കി.

ലീഗില്‍ 13 മല്‍സരങ്ങള്‍ കളിച്ചു തീര്‍ത്ത ഹൈദരാബാദിന് ആകെയുള്ളത് 12 പോയിന്റാണ്. എട്ടാംസ്ഥാനത്തുള്ള അവര്‍ക്ക് അവസാന മല്‍സരം ജയിച്ചാല്‍ പോലും സെമിയിലെത്താന്‍ സാധ്യത കുറവാണ്. മുന്‍നിരയിലുള്ള ടീമുകളുടെ പരാജയങ്ങള്‍ കൂടി കൃത്യമായി വന്നാലേ പ്ലേഓഫിന് യോഗ്യത നേടാനാകൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.