സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് മദ്രസകള്‍ക്ക് പണം നല്‍കില്ല; യോഗി സര്‍ക്കാര്‍ അവസാനിപ്പിച്ചത് അഖിലേഷ് നടപ്പിലാക്കിയ പദ്ധതി

സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് മദ്രസകള്‍ക്ക് പണം നല്‍കില്ല; യോഗി സര്‍ക്കാര്‍ അവസാനിപ്പിച്ചത് അഖിലേഷ് നടപ്പിലാക്കിയ പദ്ധതി

ലക്നൗ: സര്‍ക്കാര്‍ ഫണ്ട് മതപഠനത്തിന് നല്‍കുന്ന രീതി അവസാനിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് മദ്രസകള്‍ക്കായി ഫണ്ട് അനുവദിച്ച് തുടങ്ങിയത്. സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ഒരു മതപഠനങ്ങള്‍ക്കും ഫണ്ട് അനുവദിക്കേണ്ടെന്നാണ് തന്റെ നിലപാടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

കഴിഞ്ഞ ബജറ്റില്‍ യുപി സര്‍ക്കാര്‍ മദ്രസാ നവീകരണ പദ്ധതിക്ക് 479 കോടി രൂപ വകയിരുത്തിയിരുന്നു. സംസ്ഥാനത്ത് ആകെ രജിസ്റ്റര്‍ ചെയ്ത 16,000 മദ്രസകളിലെ 558 സ്ഥാപനങ്ങള്‍ക്കാണ് ഫണ്ട് അനുവദിച്ചിരുന്നത്. ഇതാണ് പുതിയ ഉത്തരവിലൂടെ നിര്‍ത്തലാക്കിയത്. മുന്‍ വര്‍ഷത്തിലും പുതുതായി നിര്‍മിച്ച മദ്രസകള്‍ക്ക് യോഗി സര്‍ക്കാര്‍ പണം അനുവദിച്ചിരുന്നില്ല. സംസ്ഥാനത്തുടനീളമുള്ള മദ്രസകളില്‍ 20 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്.

സംസ്ഥാനത്തെ മദ്രസകളില്‍ അന്വേഷണം നടത്താന്‍ യോഗി സര്‍ക്കാര്‍ കഴിഞ്ഞമാസം നിര്‍ദ്ദേശം നല്‍കിയിരുന്നു. മദ്രസകളിലെ അദ്ധ്യാപകരെ പരിശീലിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എല്ലാ മദ്രസകളിലും ദേശീയ ഗാനം ആലപിക്കണമെന്ന് യുപി സര്‍ക്കാര്‍ ഉത്തരവിറക്കി ഒരാഴ്ചയ്ക്കുള്ളിലാണ് പുതിയ നിര്‍ദേശമെന്നത് ശ്രദ്ധേയമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.