സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഡൽഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ്; ജൂണ്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഡൽഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ്; ജൂണ്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്‌എസ്‌സി) ഡൽഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് 2022-ന്റെ വിജ്ഞാപനം പുറത്തിറക്കി. താത്പര്യവും യോ​ഗ്യതയുമുള്ള ഉദ്യോ​ഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഔദ്യോ​ഗിക വെബ്സൈറ്റായ www.ssc.nic.in ല്‍ വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങളറിയാം. അപേക്ഷ നടപടികള്‍ ആരംഭിച്ചു. എസ്‌എസ്‌സി പരീക്ഷ കലണ്ടര്‍ അനുസരിച്ച്‌, ഡൽഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ രജിസ്‌ട്രേഷന്‍ 2022 ജൂണ്‍ 16 വരെ ഓണ്‍ലൈനായി നടത്താം.

കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയുടെ (സിബിഇ) അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. റിക്രൂട്ട്‌മെന്റിന്റെ പരീക്ഷാ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പരീക്ഷ 2022 സെപ്റ്റംബറില്‍ നടക്കാനാണ് സാധ്യത. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 16 ആണ്.

ആകെ 826 ഒഴിവുകളാണുള്ളത്. പുരുഷന്‍മാര്‍ക്കായി 559 ഒഴിവുകളാണുള്ളത്. സ്ത്രീകള്‍ക്കായി 276 ഒഴിവുകള്‍. സെപ്റ്റംബറിലാണ് പരീക്ഷ നടത്താന്‍ സാധ്യത.

സര്‍ക്കാര്‍ ചട്ടപ്രകാരമുള്ള ഇളവുകള്‍ ഉയര്‍ന്ന പ്രായപരിധിക്ക് ബാധകമാണ്. കൂടാതെ, വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ചിടത്തോളം അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ഡിപ്ലോമകളും ബിരുദങ്ങളും യുജിസി പ്രകാരം വിദൂര പഠന പ്രോഗ്രാമിന് കീഴിലുള്ള ബിരുദങ്ങളും യോഗ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.