കുന്നംകുളത്തേക്ക് കൊണ്ടുവന്ന വ്യാജ ഹാര്‍പ്പിക് പിടികൂടി പൊലീസ്; കൊണ്ടു വന്നത് ഗുജറാത്തില്‍ നിന്ന്

കുന്നംകുളത്തേക്ക് കൊണ്ടുവന്ന വ്യാജ ഹാര്‍പ്പിക് പിടികൂടി പൊലീസ്; കൊണ്ടു വന്നത് ഗുജറാത്തില്‍ നിന്ന്

തൃശൂര്‍: വ്യാജമായി നിര്‍മിച്ച് കുന്നംകുളത്ത് വിതരണത്തിനായി കൊണ്ടു വരികയായിരുന്ന ഹാര്‍പിക് ലിക്വിഡ് പൊലീസ് പിടികൂടി. വലിയ ലോറിയില്‍ പാക്കറ്റുകളിലാക്കി
കൊണ്ടുവന്ന 27000 കുപ്പി വ്യാജ ഹാര്‍പ്പികും വ്യാജ സോപ്പ് പൗഡര്‍ പാക്കറ്റുകളുമാണ് കുന്നംകുളം പൊലീസ് പിടികൂടിയത്.

കര്‍ണാടക രജിസ്ട്രഷന്‍ ലോറിയില്‍ സൂറത്തില്‍ നിര്‍മ്മിച്ച ഇവയെല്ലാം ഇവിടേക്ക് എത്തിച്ചതാണെന്നാണ് റിപ്പോര്‍ട്ട്. 10 ടണ്‍ വ്യാജ ഹാര്‍പ്പിക് ബോട്ടിലുകളും 7 ടണ്‍ സോപ്പുപൊടിയുമാണ് വാഹനത്തിലുള്ളത്. കുന്നംകുളത്തെ വിവിധ സ്ഥാപനങ്ങളില്‍ വിതരണം ചെയ്യുന്നതിനായി എത്തിയതാണിത്.

ചൊവ്വല്ലൂരിലെ ഒരു ഏജന്‍സി വഴിയാണ് വ്യാജഹാര്‍പ്പിക് സൂറത്തില്‍ നിന്നും കുന്നംകുളത്തേക്ക് എത്തിയിട്ടുള്ളത്. വിവരം ലഭിച്ച പൊലീസ് ലോറി പിടികൂടുകയായിരുന്നു. സൂറത്ത് സ്വദേശിയായ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുന്നംകുളം എസ് ഐ സക്കീര്‍ അഹമ്മദ് നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ലോറി പിടികൂടിയത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.