ബ്രഹ്‌മപുത്ര നദിക്കടിയില്‍ കൂടി തുരങ്കം നിര്‍മിക്കാന്‍ ഇന്ത്യ; ലക്ഷ്യം ചൈനീസ് ഭീഷണി നേരിടല്‍

ബ്രഹ്‌മപുത്ര നദിക്കടിയില്‍ കൂടി തുരങ്കം നിര്‍മിക്കാന്‍ ഇന്ത്യ; ലക്ഷ്യം ചൈനീസ് ഭീഷണി നേരിടല്‍

ന്യൂഡല്‍ഹി: അസമിനേയും അരുണാചല്‍ പ്രദേശിനേയും ബന്ധിപ്പിച്ച് റോഡും റെയില്‍ പാതയും ഉള്‍പ്പെടുന്ന പ്രത്യേക തുരങ്കം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. അസമിലെ ബ്രഹ്‌മപുത്ര നദിക്കടിയില്‍ കൂടിയാകും ഈ തുരങ്കം. ഏകദേശം 7000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ചൈനയുടെ ഭീഷണി നേരിടാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ തുരങ്കം.

എല്ലാ തരത്തിലുമുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉദേശിച്ചുള്ളതാണ് പാത. അസമിലെ തെസ്പൂരില്‍ നിന്ന് അരുണാചല്‍ പ്രദേശില്‍ ബ്രഹ്‌മപുത്ര നദി പ്രവേശിക്കുന്നത് വരെയുള്ള ഭാഗത്ത് തുരങ്കം നിര്‍മിക്കാനാണ് പദ്ധതി. 9.8 കിലോമീറ്റര്‍ നീളമാണ് തുരങ്കത്തിനുണ്ടാവുക. നദിയുടെ അടിത്തട്ടില്‍ നിന്ന് 20 മുതല്‍ 30 മീറ്റര്‍ വരെ ആഴത്തിലായിരിക്കും തുരങ്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുജനങ്ങള്‍ക്കും ഈ പാത ഉപയോഗിക്കാന്‍ സാധിക്കും.

ബോഡര്‍ റോഡ് ഓര്‍ഗനൈനേഷനുമായി ചേര്‍ന്നാണ് പദ്ധതിയുടെ ആസൂത്രണമെന്ന് കേന്ദ്ര റെയില്‍വേ, ഗതാഗത മന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ബ്രഹ്‌മപുത്രയ്ക്ക് കുറുകെ വെള്ളത്തിനടയിലൂടെ മൂന്ന് തുരങ്കങ്ങളാണ് നിര്‍മിക്കുക. അരുണാചല്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഭീഷണി നേരിടുകയാണ് തുരങ്കത്തിലൂടെ ഇന്ത്യന്‍ ലക്ഷ്യം വയ്ക്കുന്നത്. തുരങ്കം പൂര്‍ത്തിയാകുന്നതോടെ ആയുധങ്ങളും സൈനികരെയും വളരെ വേഗത്തില്‍ അതിര്‍ത്തിയില്‍ എത്തിക്കാന്‍ സൈന്യത്തിനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.