വാക്‌സിനേഷന്‍: രാജ്യത്തെ പുരോഗതി വിലയിരുത്താന്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യ വകുപ്പ്

വാക്‌സിനേഷന്‍: രാജ്യത്തെ പുരോഗതി വിലയിരുത്താന്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യ വകുപ്പ്

ന്യുഡല്‍ഹി: രാജ്യത്തെ വാക്‌സിനേഷന്‍ പുരോഗതി വിലയിരുത്താന്‍ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി. വിവിധ സംസ്ഥാനങ്ങളിലെ വാക്‌സിനേഷന്‍ വിലയിരുത്താനാണ് യോഗം. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാര്‍ നാളെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.

കേന്ദ്ര വാക്‌സിന്‍ നയത്തില്‍ നേരത്തെ സുപ്രീം കോടതി ഇടപെട്ടിരുന്നു. ആരെയും നിര്‍ബന്ധിച്ച് വാക്‌സിന്‍ എടുപ്പിക്കരുതെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കോവിഡ് കേസുകള്‍ കുറവാണെങ്കില്‍ പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാരുതെന്നും ഇതിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചിരുന്നു.

ഭരണഘടനയിലെ ഇരുപത്തിയൊന്നാം അനുച്ഛേദം ചൂണ്ടിക്കാട്ടി വ്യക്തിക്ക് നിരസിക്കാനുള്ള അവകാശം ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ആരെയും വാക്‌സിന്‍ എടുക്കാനായി നിര്‍ബന്ധിക്കാന്‍ കഴിയില്ല. ശരീരവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. എന്നാല്‍ പൊതു ജനാരോഗ്യം കണക്കിലെടുത്തു വ്യക്തി സ്വാതന്ത്ര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാമെന്നും കോടതി പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.