വിപണി പിടിക്കാന്‍ ടിവിഎസ് ഐക്യൂബ് ഹൈടെക് ഇലക്ട്രിക് സ്‌കൂട്ടര്‍

വിപണി പിടിക്കാന്‍ ടിവിഎസ് ഐക്യൂബ് ഹൈടെക് ഇലക്ട്രിക് സ്‌കൂട്ടര്‍

മുംബൈ: നിരവധി സവിശേഷതകളോടെ ടിവിഎസ് മോട്ടോര്‍ പുതിയ ഐ ക്യൂബ് ഹൈ ടെക് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുന്നു. അത്യാധുനിക സംവിധാനങ്ങളോടെ മൂന്ന് മോഡലുകളാണ് ഇറക്കിയിരിക്കുന്നത.് ടിവിഎസ് ഐ ക്യൂബ്, ഐ ക്യൂബ് എസ്, ഐ ക്യൂബ് എസ്ടി.

7 ഇഞ്ച് ടിഎഫ്ടി ടച്ച് സ്‌ക്രീന്‍, മ്യൂസിക് പ്ലയെര്‍ കണ്‍ട്രോള്‍, അലക്‌സാ ഉപയോഗിപ്പെടുത്തിയുള്ള വോയിസ് അസിസ്റ്റ്, ഒന്നിലധികം ബ്ലൂ ടൂത്ത് കണക്ഷന്‍, ക്ളൗഡ് കണക്ടിവിറ്റി,ഫാസ്റ്റ് ചാര്‍ജര്‍ തുടങ്ങിയ നൂതന സാങ്കേതിക സംവിധാനങ്ങള്‍ മൂന്ന് മോഡലുകളിലും ഉണ്ട്.

10 വര്‍ഷമായി ഇലക്ട്രിക് സാങ്കേതികതയില്‍ നിക്ഷേപം നടത്തുന്ന ടിവിഎസ് സ്വന്തം ഗവേഷണത്തിലൂടെ വികസിപ്പിച്ച സ്‌കൂട്ടറാണ് ഐ ക്യൂബ്. വില -98,564 രൂപ മുതല്‍ 1,08,690 രൂപ വരെയാണ്.

950, 650 വാട്ട് ചാര്‍ജറുകള്‍ ടിവിഎസ്‌ഐ ക്യൂബ് എസ്, ടിവിഎസ് ഐ ക്യൂബ് എസ് ടി എന്നീ മോഡലുകളില്‍ വേണ്ടവര്‍ക്ക് ഘടിപ്പിക്കും. ബുക്കിംഗ് ടിവിഎസ് വെബ് സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.